ആലപ്പുഴ: പാണാവള്ളി നെടിയതുരുത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി നിർമിച്ച കാപികോ റിസോർട്ടിന്റെ പൊളിക്കൽ നടപടികൾ തുടങ്ങി.റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായി.റിസോര്‍ട്ട് ജീവനക്കാരാണ് മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്

റിസോർട്ടിന്റെ തെക്കുഭാഗത്തുള്ള വില്ലകളാണ് ആദ്യം പൊളിക്കുന്നത്.ജെസിബി ഉപയോഗിച്ചാണ് കെട്ടിടം തകർക്കുന്നത്. ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ മേൽനോട്ടത്തിൽ ഉടമകൾ നേരിട്ടാണ് റിസോർട്ട് പൊളിക്കുന്നത്.

റിസോർട്ട് സ്ഥിതി ചെയ്യുന്ന 7.0212 ഹെക്ടർ ഭൂമിയിൽ 2.9397 ഹെക്ടർ കൈയേറ്റമാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി. 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുള്ള 35,900 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടഭാഗങ്ങളാണ് പൊളിച്ചുനീക്കേണ്ടത്.

ഇതിന്റെ പ്രാരംഭഘട്ടമായി രണ്ട് വില്ലകളാണ് ഇന്നു പോളിച്ചു നീക്കുക. കെട്ടിടാവിഷ്ടങ്ങൾ കായലിൽ വീഴാതെ നീക്കം ചെയ്യേണ്ടത് റിസോർട്ട് അധികൃതരുടെ ചുമതലയാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

റിസോർട്ടിന്റെ ഒരു ഭാഗം തീരദേശപരിപാലന നിയമം ലംഘിച്ചാണ് നിർമിച്ചതെന്ന് സുപ്രീം കോടതിയുടെ 2020 ജനുവരിയിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പൊളിക്കൽ നടപടികൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here