പെരുമ്പാവൂര്‍: പ്രശസ്ത മിമിക്രി കലാകാരനും സീരിയല്‍ നടനും ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ വളയന്‍ചിറങ്ങര നിരവത്ത് (ബിന്ദു ഭവന്‍) ബിജു മാധവന്‍ (49) അന്തരിച്ചു.
സിന്ധു ഭാര്യയും കാശിനാഥ്, വേദഗായത്രി എന്നിവർ മക്കളുമാണ്.
കൊച്ചിന്‍ കലാഭവനിലൂടെ കലാ രംഗത്തെത്തിയ ഇദ്ദേഹം മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. അർബുദ രോഗത്തെ തുടർന്ന് കുറെ കാലമായി കലാരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10ന് വളയന്‍ചിറങ്ങര എന്‍.എസ്.എസ്. ഐ.ടി.ഐ. യ്ക്ക് സമീപം വീട്ടുവളപ്പില്‍.