കണ്ണൂർ: കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശൻ പാച്ചേനി (54) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അദ്ദേഹത്തെ ഈ മാസം 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേത് ഉൾപ്പടെയുള്ള നിർദേശങ്ങൾ പ്രകാരമാണ് ചികിത്സ പുരോഗമിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.