തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷൻ മെട്രോ പില്ലർ സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കാവ്യ (30) ആണ് മരിച്ചത്. പേട്ട ഭാഗത്തേക്ക് പോകുന്ന സ്കൂട്ടർ അതേ ദിശയിൽ റോങ് സൈഡിൽ കൂടി വന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്
സ്കൂട്ടർ യാത്രക്കാരി മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ചിട്ടതിനുശേഷം ബൈക്ക് യാത്രികൻ നിർത്താതെ ഓടിച്ചു പോയി.