അബുദാബി : ആലുവക്കാരുടെ പ്രവാസി സംഘടനയായ അരോമ യു.എ.ഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിദ്ധിഖ് മുഹമ്മദ് ആണ് പുതിയ പ്രസിഡന്റ്. നാദിർഷ അലി അക്ബർ ജനറൽ സെക്രട്ടറി ആയും ബിനോഷ് ബാലകൃഷ്ണൻ ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വക്കേറ്റ് ഷെബീബ് അലിയാർ വൈസ് പ്രസിഡന്റ്, റഫീഖ്. എം. അലി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മൊയ്ദീൻ അബ്‌ദുൽ അസീസ്, കെ.ഐ. കുഞ്ഞുമോൻ, അ ബ്‌ദുൽ കലാം, സാനുഖാൻ, അനൂബ്, അബു സബാഹ്. അബ്‌ദുൽ റഷീദ്, അമീർ സിറാജ്, ഫെബിന അമീർ എന്നിവരെ വിവിധ കമ്മറ്റികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.
അഡ്വക്കേറ്റ് നജുമുദ്ദീൻ ആയിരുന്നു പ്രിസൈഡിംഗ് ഓഫീസർ.
ആരോമയുടെ ഇരുപതാം വാർഷികാഘോഷ പരിപാടികളുടെ ജനറൽ കൺവീനർ ആയി ഷിഹാബ് മുഹമ്മദും കൺവീനർ ആയി അബു സബാഹിനെയും തിരഞ്ഞെടുത്തു.
ആരോമയുടെ സ്വപ്ന പദ്ധതിയായ ഹോം ഫോർ ഹോംലെസ് (വീടില്ലാത്തവർക്ക് വീട്) ൻറെ സാക്ഷാത്കാരമാണ് ഈ കമ്മറ്റിയുടെ മുഖ്യ അജണ്ടയെന്ന് പ്രസിഡന്റ് സിദ്ധിഖ് മുഹമ്മദും ജനറൽ സെക്രട്ടറി നാദിർഷ അലി അക്ബറും അറിയിച്ചു.