ആലുവ: അടിയന്തിരാവസ്ഥക്കെതിരെയുള്ള സമരത്തിൽ സർവ്വം മറന്നു പ്രവർത്തിച്ചരുടെ ത്യാഗം ചരിത്രത്തിന്റെ ഭാഗമാണെന്ന് സിനിമ സംവിധായകൻ മേജർ രവി പറഞ്ഞു. അസ്സോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ്എറണാകുളം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ആലുവ മഹാത്മ ഗാന്ധി ടൗൺഹാളിൽ ( വൈക്കം ഗോപകുമാർ നഗർ ) നടന്ന അടിയന്തിരാവസ്ഥയെ ചെറുത്തു തോൽപ്പിച്ചരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥക്കെതിരെ ചെറുത്തു നിന്ന് ജനാധിപത്യത്തെ കാത്തുസൂക്ഷിച്ചവരെ നന്ദിയോടെ സ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ് ജില്ല സംഘചാലക് റിട്ട: ജില്ല ജഡ്ജി സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ജയിൽവാസം അനുഭവിച്ച വരെ ക്കുറിച്ചു പ്രതിപാദിക്കുന്ന ചരിത്ര രേഖാ പുസ്തകത്തിന്റെ പ്രകാശനം മുതിർന്ന സമര നായിക സീതാലക്ഷ്മിക്ക് നൽകി ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ: സി.ഐ. ഐസക് നിർവ്വഹിച്ചു. അസ്സോസിയേഷൻ സംസ്ഥാന ഓർ ഗൈസർ സെക്രട്ടറി പി.ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ലേഖന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി.

ജന്മഭൂമി മുൻപത്രാധിപർ പി.നാരായണൻ , ആർ.എസ്.എസ് ക്ഷേത്രീയ കാര്യകാരി സമിതി പ്രചാരക് പി.ആർ. ശശിധരൻ . അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹനൻ , സെക്രട്ടറി കെ. ചേക്കുട്ടറി, എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ വിജയൻ കുളത്തേരി സ്വാഗതവും ജില്ല പ്രസിഡണ്ട് പി.വി. പരമേശ്വരൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here