കോഴിക്കോട്: ഷക്കീല പങ്കെടുക്കാനിരുന്ന നല്ല സമയം എന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ചതായി സംവിധായകന്റെ ആക്ഷേപം. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചാണ് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചു നടത്താനിരുന്നത്.

എന്നാൽ ചടങ്ങിൽ ഷക്കീല പങ്കെടുക്കുന്നുണ്ടെന്നറി ഞ്ഞതോടെ മാൾ അധികൃതർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് സംവിധായക ന്റെ ആരോപണം. ഷക്കീലയെ മാറ്റി നിർത്തി സിനിമ യുടെ മറ്റ് അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു കൊണ്ടുള്ള പരിപാടിക്ക് അനുമതി നൽകാമെന്ന് മാൾ അധികർ പറഞ്ഞെങ്കിലും തങ്ങൾ പരിപാടി ഉപേക്ഷി ക്കുകയായിരുന്നുവെന്ന് സംവിധായകൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാ

ഇത്തരം അനുഭവങ്ങൾ തനിക്ക് ആദ്യമല്ലെന്ന് ഷക്കീല യും പ്രതികരിച്ചു. കാലങ്ങളായി താൻ അനുഭവിച്ചുവ രുന്നതാണിത്. എന്തുകൊണ്ടാണ് തന്നെ അംഗീകരി ക്കാത്തതെന്ന് മനസിലാകുന്നില്ലെന്നും അവർ വ്യക്ത മാക്കി. സുരക്ഷാ പ്രശ്നങ്ങൾ കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് മാൾ അധികൃതരുടെ വിശദീകര ണം. നേരത്തെ മാളിൽ നടന്ന സിനിമാ പ്രമോഷൻ പ രിപാടിക്കിടെ നടിമാർക്കെതിരെ ലൈംഗികാതിക്രമം ഉ ണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here