ഖത്തർ ലോകകപ്പ് മത്സരത്തിൽ സ്വിസർലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ പ്രീ ക്വാർട്ടറിൽ കടന്നു. സ്റ്റേഡിയത്തിൻ്റെ 85 ശതമാനവും ബ്രസീൽ ആരാധകരായിരുന്നു.

സൂപ്പര്‍ താരം നെയ്മറില്ലാതെ തുടർച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിന് കസിമെറോ 83-ാം മിനിറ്റിൽനേടിയ ​ഗോളാണ് വിജയം സമ്മാനിച്ചത്.  തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയപ്പോഴും ഫിനിഷങ്ങളിലെ അപാകത ബ്രസീലിന് വിനയായി.

നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും തുടങ്ങി രണ്ട് മാറ്റങ്ങളാണ് പരിശീലകന്‍ ടിറ്റെ ടീമില്‍ വരുത്തിയത്. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയ്ക്ക് പകരം ഫാബിയാന്‍ റീഡര്‍ക്ക് അവസരം നല്‍കി. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here