തൃശൂർ .തി​ര​ക്കോ​ട് ​തി​ര​ക്കി​ലാ​ണെ​ങ്കി​ലും​ ​അ​തി​നി​ടെ​ ​ഒ​രു​ ​പാ​ട്ട് ​പാ​ടാ​ൻ​ ​അ​വ​സ​രം​ ​കി​ട്ടി​യാ​ൽ​ ​ കളക്ടർവെ​റു​തേ​ ​വി​ടി​ല്ല.​ ​തി​രു​വാ​തി​ര​ക​ളി​ക്കാ​നും​ ​മ​ടി​യി​ല്ല.​വേ​ദി​ ​ചെ​റു​തോ​ ​വ​ലു​തോ​ ​ആ​ക​ട്ടെ.​ ​പാ​ട്ടു​പാ​ടാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​പാ​ടും.​ ​അ​താ​ണ് ​സാം​സ്ക്കാ​രി​ക​ ​ന​ഗ​രി​യാ​യ​ ​തൃ​ശൂ​രി​ന്റെ​ ​ക​ള​ക്ടർ

ഭരണനിർവഹണത്തിനിടെ അല്പം ഇടവേള നൽകി വീണ്ടും സിനിമാഗായികയായി തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ. കെ.ജി വിജയകുമാർ സംവിധാനവും രചനയും നിർവഹിക്കുന്ന ‘ദയഭാരതി’ എന്ന ചിത്രത്തിലാണ് ഹരിത ഗാനം ആലപിച്ചത്.

ഏകാകിനി നീ വാഴ്വിൻ വനത്തിൽ പോവുന്നതെങ്ങോ നോവിൻ നഭസ്സിൽ’ എന്ന തുടങ്ങുന്ന ഗാനമാണ് ഹരിത ആലപിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമയാണ് വരികൾ എഴുതിയിരിക്കുന്നത്. സംവിധായകൻ്റെ ആവശ്യപ്രകാരം ഒരു മണിക്കൂർ കൊണ്ടാണ് രചന പൂർത്തിയാക്കിയത്.

ആദിവാസി സമൂഹത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കാൻ എത്തുന്ന ഏകാധ്യാപികയുടെ കഥയാണ് ചിത്രം പറയുന്നത്. സ്റ്റിൽജു അർജുന്റെതാണ് സംഗീതം

കഴിഞ്ഞ മെയ് മാസത്തിൻ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ​ ​മോ​ഹ​ൻ​ ​സി​ത്താ​ര​ ​ഒ​രു​ ​സി​നി​മ​യ്ക്ക് ​​ ​ത​യ്യാ​റാ​ക്കി​യ​ ​​ ​’​തീ​രം​ ​ക​വ​ർ​ന്നെ​ടു​ത്ത​ ​വെ​ൺ​ശം​ഖി​ൽ…​’​ ​എ​ന്ന​ ​ഗാ​നത്തിന് ശബ്ദം നൽകിയാണ്കളക്ടർ ആദ്യമായി സി​നി​മാ​ ഗായികയായത്.

LEAVE A REPLY

Please enter your comment!
Please enter your name here