തൃശൂർ മെഡിക്കൽ കോളജിലെ ഇന്ത്യൻ കോഫി ഹൗസ് പൊളിച്ചുനീക്കി. ഡിസംബറിൽ കെട്ടിടം ഒഴിയണമെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കോഫി ഹൗസ് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. മെഡിക്കൽ കോളേജിന് അനുകൂല വിധിയെ തുടർന്നാണ് കെട്ടിടം പൊളിച്ചതെന്ന് അധികൃതർ അറിയിച്ചു.

വൃത്തിഹീന സാഹചര്യമെന്ന് വിലയിരുത്തി രണ്ടാഴ്ച മുമ്പ് കോഫി ഹൗസിൻ്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഫുഡ് സേഫ്റ്റി അധികൃതരാണ് ലൈസൻസ് റദ്ദാക്കിയത്. ഇതിനെതിരെ ജീവനക്കാർ നൽകിയ ഹർജിയിൽ അന്തിമ വിധി വരാനിരിക്കെയാണ് കോഫി ഹൗസ് പൊളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here