കൊച്ചി: കളമശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്, കെ എസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദനം. പ്രവർത്തകരെ അനുനയിപ്പിക്കാൻ എത്തിയ ഷാഫിയെ പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

കെഎസ് നേതാവ് മിവ ജോളിക്കെതിരായ പോലീസ് അതിക്രമത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഏറെ നേരം പോലീസും പ്രവർത്തകരും ഏറ്റുമുട്ടി. പോലീസ് ലാത്തിച്ചാർജിൽ എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നാല് പോലീസുകാർക്കും പരിക്കേറ്റു.

ഷാഫിയെ പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങടെ പ്രവർത്തകരെ തല്ലിയാൽ ചോദിക്കാൻ ഞങ്ങടെ പ്രസിഡന്റ് വരും… ഏതോ ഒരുത്തന് എന്നെ തല്ലണമെന്ന് പറഞ്ഞു, അവനെയിങ്ങ് വിളിക്ക് എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here