ആലുവ: നഗരത്തിൽ പട്ടാപ്പകൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്ത് ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടാകുന്നത്. യുവാവ് നടന്നു പോവുകയായിരുന്ന 19കാരിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു.

കോയമ്പത്തൂർആത്തൂർ സ്വദേശി ശെൽവൻ (33)  ആണ് 19കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടിയെ കടന്നുപിടിച്ചത് കണ്ട നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആളുകൾക്ക് നേരെ കല്ലെറിഞ്ഞശേഷംപ്രതിരക്ഷപ്പെടുകയായിരുന്നു.സംഭവസ്ഥലത്തുനിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേയ്ക്കാണ് പ്രതി ഓടിക്കയറിയത്.

സ്റ്റേഷനിൽ വച്ച് റെയിവേ പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. പ്രതി മയക്കുമരുന്ന് ലഹരിയ്ക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ നഗരത്തിൽ ആക്രി പെറുക്കി നടക്കുന്ന ആളാണ് ‘

LEAVE A REPLY

Please enter your comment!
Please enter your name here