കൊച്ചി: പാചക വാതക വിലവര്‍ധനവില്‍ പ്രതികരിക്കാതെ ബിജെപി കേരള പ്രഭാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവേദ്ക്കര്‍. പാചക വാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ധന സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തി.

എക്‌സൈസ് തീരുവയിനത്തില്‍ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് മോദി സര്‍ക്കാര്‍ കുറച്ചത്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും അഞ്ച് രൂപ മുതല്‍ 9 രൂപ വരെ മൂല്യവര്‍ധിത നികുതി കുറച്ചു. എന്നാല്‍ കുറയ്ക്കുന്നതിന് പകരം രണ്ട് രൂപകൂട്ടുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കമാണ്.

ഒരാൾക്ക് അഞ്ച് കിലോവച്ച് സംസ്ഥാനത്ത് ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നത് മോദി സർക്കാരാണ്, പിണറായി സർക്കാരല്ല.പി.എം. കിസാൻ പക്തതി പ്രകാരം 13തവണകളായിഇതുവരെഒരുകർഷകന്ഇതുവരെ26000രൂപനൽകി.കേരളത്തിൽ മാത്രം 37 ലക്ഷം കർഷകരാണ് ഈ പക്തതിയിലുള്ളത്. റബർ കർഷകരുടെ ആവശ്യപ്രകാരം പത്ത് ശതമാനമായിരുന്ന ഇറക്കുമതി ചുങ്ങം 25 ശതമാനമാക്കി വർദ്ധിപ്പിച്ചു.കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തെറ്റിധരിപ്പിക്കുന്ന ഇടപെടലാണ് ജനങ്ങളിൽ നടത്തുന്നത്.

രാഷ്ട്രീയം നോക്കാതെ രാജ്യ വികസനമാണ് മോദിയുടേത്.എന്നും കേരളത്തിലെ സാധാരണ ജനങ്ങളുമായി ഇടപെട്ടപ്പോൾ കേരളത്തിലും മാറ്റങ്ങൾ ജനം ആഗ്രഹിക്കുന്നു.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളെങ്കിലും അടുത്ത ലോക്സഭാ ഇലക്ഷനിൽജെപി കേരളത്തില്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here