തിരുവനന്തപുരം: ഹരിത കർമസേനയ്ക്ക് യൂസർഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയോടൊപ്പം കുടിശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശസ്വയംഭ രണവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്നു മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

കുടുംബശ്രീ മിഷന് കീഴിൽ വീടുകളിലും സ്ഥാപനങ്ങ ളിലും നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ശേഖരിക്കുന്നവരാണ് ഹരിത കർമസേന. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേ കതയും അനുസരിച്ച് 50 മുതൽ 100 രൂപവരെയാണ് പ തിമാസം ഈടാക്കുന്നത്.

യൂസർ ഫീ നൽകാൻ ആളുകൾ തയാറാകുന്നില്ലെന്നു ള്ള പരാതി ഉയർന്നതിന് പിന്നാലെയാണ് പുതിയ തീ രുമാനം. സർക്കാർ ഉത്തരവ് അനുസരിച്ച് യുസർ ഫീ നൽകാതെ കുടിശിക വരുത്തിയാൽ അത് വസ്തു നികുതിക്കൊപ്പം ഈടാക്കാം.

എപിഎൽ-ബിപിഎൽ വ്യത്യാസമടക്കം ഒന്നും പരിഗണിക്കാതെ എല്ലാവർക്കും ബാധകമാകുന്ന വിധത്തിലാണ് ഉത്തരവ്. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കേ ണ്ടതുണ്ടെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടതും അതാത് തദ്ദേശ സ്ഥാപനങ്ങളാണ്. യൂസർഫീ നൽകാ ത്തവർക്ക് ഹരിതകർമ്മ സേനയുടെ സേവനം നിഷേ ധിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.

സ്വന്തമായി പുരയിടമുള്ളവർക്ക് പോലും അജൈവമാലിന്യം കുഴിച്ചിടാനോ കത്തിച്ച് കളയാനോ നിലവിൽ വ്യവസ്ഥയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here