കൊച്ചി .: കേരള ജേർണലിസ്റ്റ്സ് യൂണിയൻ 23 ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മെയ് ദിനത്തിൽ സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ആലുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്ഥാപകദിനാഘോഷംസംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ആലുവ മീഡിയ ക്ലബിന് സമീപം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എസ്.എ. രാജൻ പതാക ഉയർത്തി.

“.മേഖല പ്രസിഡന്റ് കെ.കെ. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബോബൻ ബി. കിഴക്കേത്തറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്. സന്തോഷ് കുമാർ, ജിഷ ബാബു, അജ്മൽ കാമ്പായി, ആർ. പത്മകുമാർ, അബ്ദുൾ ലത്തീഫ്, അനന്തു ഹരി എന്നിവർ സംസാരിച്ചു.

തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകരായ മാത്യു സാമുവൽ, അശോകപുരം നാരായണൻ, എം.എ. കുഞ്ഞുമോൻ, ശ്രീമൂലം മോഹൻദാസ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

മൂന്നാം തീയതി സ്വതന്ത്ര്യ മാദ്ധ്യമ പ്രവർത്തക ദിനത്തിൽ രാവിലെ 10.30ന് ആലുവ ജില്ലാ ആശുപത്രിയിലെ ബ്ളഡ് ബാങ്കിൽ ജില്ലാ കമ്മിറ്റി രക്തദാന കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here