:

ന്യൂഡൽഹി:രാജ്യത്തുടനീളം ഒരു പ്രശ്നവുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന “ദ കേരള സ്റ്റോറി’ എന്ന ചിത്രം പശ്ചിമ ബംഗാളിൽ നിരോധിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് ആരാഞ്ഞ് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ നിരോധനത്തിനെതിരെ ദ കേരള സ്റ്റോറി യുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചി രുന്നു.

“എന്തുകൊണ്ട് പശ്ചിമ ബംഗാൾ സിനിമ നിരോധിക്കണം? സമാനമായ ജനസംഖ്യാ ഘടനയുള്ള സംസ്ഥാ നങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ചി ത്രം പ്രദർശിപ്പിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നും ചീ ഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തുടർ ന്ന് പശ്ചിമബംഗാളിനും തമിഴ്നാടിനും നോട്ടീസ് അയച്ചു.

തമിഴ്നാട്ടിൽ സിനിമ നിരോധിച്ചിട്ടില്ലെങ്കിലും, ക്രമസ മാധാന പ്രശ്നങ്ങളുടെ പേരിൽ സിനിമ പ്രദർശിപ്പി ക്കേണ്ടെന്ന് തീയേറ്റർ ഉടമകൾ തീരുമാനിച്ചിരുന്നു, ഇത് യഥാർത്ഥ നിരോധനമാണെന്ന് നിർമാതാക്കൾ ആരോപിച്ചിരുന്നു.

വിഷയം അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here