ആലുവ: ആലുവ, പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ മഹിളാലയത്തിന് സമീപം നാലു വാഹനങ്ങൾ അപകടത്തിൽ പെട്ട് 4 പേർക്ക് പരിക്ക്. ഫാത്തിമ ഐ കെയർ ആശുപത്രിക്ക് മുൻപിലാണ് അപകടം.മുന്നിൽ യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനം പെട്ടെന്ന് ആശുപത്രിയിലേക്ക് തിരിയാൻ ശ്രമിച്ചതിനെ തുടർന്ന് പിന്നിൽ വന്ന് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിൽ ഇടിച്ച് ഇരു ചക്രവാഹനത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇതോടൊപ്പം മറ്റൊരു ഇരുചക്രവാഹനവും അപകടത്തിൽപ്പെട്ടു
വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ, ഇരുചക്ര വാഹന യാത്രക്കാരനും, പിക്കപ്പ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇരുചക്രവാഹന യാത്രികന്റെ പരിക്ക് ഗുരുതരമാണ്. അപകടത്തെ തുടർന്ന് ഏറെനേരം ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഏറെ നേരത്തിനു ശേഷം ക്രെയിൻ എത്തിച്ച് വാഹനങ്ങൾ മാറ്റിയാണ്ഗതാഗതം പുനസ്ഥാപിച്ചത്.