ഗസ്റ്റ് ലക്ചറർ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യ കസ്റ്റഡിയിൽ.കോഴിക്കോട്മേപ്പയൂരിൽനിന്നാണ് എസ്.പി. ആനന്ദിൻ്റെ നേതൃത്വത്തിൽ അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത് – വിദ്യയുമായി പോലീസ് പാലക്കാട്ടേക്ക് തിരിച്ചു. നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

ജൂൺ 6ന്കേസെടുത്ത് 15 ദിവസത്തിനു ശേഷമാണ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിവന്ന അന്വേഷണത്തി നൊടുവിലാണ് മേപ്പയൂരിൽ വിദ്യയെ കണ്ടെത്തുന്നത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് മേപ്പയൂരിൽ വിദ്യയുണ്ടെന്ന് കണ്ടെത്തുന്നത്.

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആ ൻഡ് സയൻസ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജി ലെ മലയാളം വിഭാഗത്തിൽ 2018-19, 2020 -21 അധ്യയന വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായി ജോലി നോക്കിയെന്ന വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിദ്യ ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജിന്റെ ലെറ്റർപാഡിൽ തയാറാക്കിയ സർട്ടിഫിക്കറ്റിൽ കോളജിന്റെ മുദ്രയും സീലുമുണ്ടായിരുന്നു.

വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കാനായി മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here