കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി, ഇന്ത്യയിലെ ഏറ്റവും വലിയ ജോബ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ അപ്നയുമായി സഹകരിച്ച് ഇന്ത്യയിലെ യുവാക്കള്‍ക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ജപ്പാന്‍ മലേഷ്യ റഷ്യ ജര്‍മനി ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ കാനഡ യുണൈറ്റഡ് കിങ്ഡം (യുകെ) തുടങ്ങിയ രാജ്യങ്ങളിലുടനീളം പതിനായിരത്തിലധികം അന്താരാഷ്ട്ര തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വി ആപ്പിലെ ജോബ്‌സ് ആന്‍ഡ് എജ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര തൊഴിലവസരങ്ങള്‍    കണ്ടെത്താനാവുക.   വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ തൊഴില്‍ വൈദഗ്ധ്യവും ഇന്ത്യയില്‍ ഇതേ മേഖലയില്‍ മുന്‍കൂര്‍ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. https://bit.ly/3RgRrQj എന്ന ലിങ്ക് വഴി തികച്ചും സൗജന്യമായി വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here