ആറന്മുള: പമ്പാനദിയിൽ രൂപപ്പെട്ട ചെളിയും മൺ പുറ്റുകളും നീക്കാത്തത് മൂലം ആറന്മുള വള്ളസദ്യ യ്ക്കെത്തിയ പള്ളിയോടം മറിഞ്ഞു.

വള്ളസദ്യകൾക്ക് തുടക്കം കുറിച്ച ഞായറാഴ്ചയാ ണ് മല്ലപ്പുഴശേരി പള്ളിയോടം പമ്പാനദിയിലേക്ക് മറിഞ്ഞുവീണത്. നദിതീരത്തിന് സമീപത്ത് വച്ച് നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

മൺത്തിട്ടകൾ മൂലം, ആറന്മുള ക്ഷേത്രക്കടവ്, സ ത്രക്കടവ് ഭാഗങ്ങളിൽ പള്ളിയോടങ്ങളുടെ സുഗമ മായ യാത്രയ്ക്ക് തടസമുണ്ട്. വള്ളസദ്യയ്ക്ക് മു മ്പായി മൺപുറ്റുകൾ നീക്കുന്നതായിരുന്നു മുൻ കാല രീതി. എന്നാൽ ഇക്കുറി ഇതിനാവശ്യമായ ന ടപടികൾ ആരംഭിച്ചതേയുള്ളൂ.

കോഴഞ്ചേരി, ആഞ്ഞിലിമൂട്ടിൽ പാലങ്ങൾക്ക് സമീ പവും പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസങ്ങളു ണ്ട്. കോഴഞ്ചേരി പാലത്തിന് സമീപം ഒരു ഗർഡർ നദിയിൽ വീണു കിടക്കുകയാണ്. ആഞ്ഞിലിമൂട്ടി ൽ പാലത്തിന് സമീപം തടികൾ അടിഞ്ഞിരിക്കുകയാണ്.

ഈ തടസങ്ങൾ അടിയന്തരമായി നീക്കണമെന്ന് പള്ളിയോട സേവാസംഘം സർക്കാരിനോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം മന്ത്രി വീണാ ജോ രജ് വിളിച്ചുകൂട്ടിയ യോഗത്തിൽ, ഇതിനാവശ്യമാ യ നടപടികൾ സ്വീകരിക്കാൻ തീരുമായെന്നാണ് അറിയിച്ചത്.

ഒക്ടോബർ രണ്ട് വരെ നീളുന്ന വള്ളസദ്യക്കാല ത്തിന് ഞായറാഴ്ചയാണ് തുടക്കമായത്. 10 പളളി യോട കരകൾക്കാണ് ആദ്യദിനം ക്ഷേത്രമതിലക ത്തും പുറത്തെ പ്രത്യേക പന്തലിലുമായി സദ്യ വി ളമ്പിയത്. 52 പള്ളിയോടങ്ങൾക്കും വിവിധ ദിവസ ങ്ങളിലായി വള്ളസദ്യ ഉണ്ടാകും.

ഇക്കാലയളവിൽ വരുന്ന അഷ്ടമിരോഹിണി, തിരുവോണം, ഉതൃട്ടാതി ദിനങ്ങളിൽ സമൂഹവള്ളസ ദ്യയാണ് ക്രമീകരിക്കുന്നത്. മറ്റുള്ള ദിവസങ്ങളിൽ വഴിപാട് വള്ളസദ്യകൾ നടക്കും. 12 വള്ളസദ്യകൾ വരെ ഒരുദിവസം നടത്താൻ ക്രമീകരണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here