കൊച്ചി: നെടുമ്പാശേരിയിൽ ബംഗാളിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി വന്ന രണ്ട് ബംഗാൾ സ്വദേശികൾ പോലീസ് പിടിയി ലായി. ഇന്നലെ രാത്രി ഏഴരയോടെ പുറയാർ ഗാന്ധിപുരത്താണ് സംഭവം.

പെൺകുട്ടികൾ യഥാക്രമം 13, 17 വയസ് പ്രായമു ള്ളവരും യുവാക്കൾ 20, 22 വയസുകാരുമാണ്. 22കാരന്റെ മാതാവ് പുറയാറിലെ ഒരു വീട്ടിൽ ജോ ലി ചെയ്യുന്നുണ്ട്. ഇവർക്കായി വീട്ടുടമ നിർമ്മിച്ച് ന ൽകിയ താത്കാലിക ഷെഡിലേക്കാണ് ഇരുവരും കുട്ടികളെ കൊണ്ടുവന്നത്.

പെൺകുട്ടികൾ രണ്ട് പേരും സ്കൂൾ ബാഗ് സഹി തമാണ് വന്നത്. 22കാരൻ വിവാഹിതനും ഒരു കുട്ടി യുടെ പിതാവുമാണ്. 13കാരി നേരത്തെ ബംഗാളി ലെ ജുവനൈൽ ഹോമിലായിരുന്നു. മാതാവിന്റെ അപേക്ഷയിൽ അടുത്തിടെയാണ് വീട്ടിലേക്ക് വിട്ടു കിട്ടിയത്.

നെടുമ്പാശേരി പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ വെളി പ്പെടുത്തിയിട്ടില്ല. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here