|ന്യൂഡൽഹി: റെയിൽവേബോർഡിന്റെ ആദ്യ വനിതാ സിഇഒയും ചെയർപേഴ്സണുമായി ജയ വർമ സിൻഹയെ കേന്ദ്ര റെയിൽവേ മന്ത്രാലയം നിയമിച്ചു.

റെയിൽവേ മന്ത്രാലയത്തിന്റെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ സിഇഒ ഉണ്ടാവുന്നത്. ഇന്ന് സർവീസ് കാലാവധി അവസാനിച്ച അനിൽ കുമാർ ലഹോട്ടിക്കു പകരമാണ് സിൻഹയെ നിയമിച്ചത്. 2024 ഓഗസ്റ്റ് 31 വരെയാണ് കാലാവധി. നിലവിൽ റെയിൽവേ ബോർഡ് (ഓപ്പ റേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ്) അംഗമാണ് സിൻഹ.

ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസസ് (ഐആർഎംഎസ്), റെയിൽവേ ബോർഡ് അംഗം (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെ ന്റ്) ചെയർമാൻ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓ ഫീസർ (സിഇഒ) എന്നീ സ്ഥാനത്തേക്ക് ജയ വർമ സിൻഹയെ നിയമിക്കാൻ കാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി (എസിസി) അംഗീകാരം നൽകിയതായി സർക്കാർ ഉത്തരവിൽ പറയുന്നു.

അലഹബാദ് സർവകലാശാലയിലെ വിദ്യാർത്ഥി യായ സിൻഹ 1988 ബാച്ച് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് ഓഫീസറാണ്. വടക്കൻ റെയിൽവേ, തെക്ക്കിഴക്കൻ റെയിൽവേ, കിഴക്കൻ റെയിൽവേ എന്നീ മൂന്ന് റെയിൽവേ സോണുകളിൽ സിൻഹ ജോലി ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here