ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെ ത്തിയ യുഎസ് പ്രസിഡന്റ് ജോബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരു നേതാക്കളും ചർച്ചനടത്തു ന്ന ഫോട്ടോകൾ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

യുദ്ധവിമാന എൻജിൻ, ആയുധധ ഡ്രോൺ, സാങ്കേതിക രംഗത്തെ സഹകരണം എന്നിവ സം ബന്ധിച്ച ഇരുനേതാക്കളും ചർച്ച നടത്തി. ഇന്ത്യ അമേരിക്ക ബന്ധം ദൃഡമായി മുന്നോട്ടു കൊണ്ടു പോകാൻ സഹകരണം ശക്തമാക്കുമെന്ന് ചർച്ച യിൽ ഇരുനേതാക്കളും വ്യക്തമാക്കി.

ഇന്ത്യ- അമേരിക്ക സൗഹൃദം ലോകനന്മയ്ക്ക് വ ലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക സഹകരണവും പരസ്പര ബന്ധം ശക്തിപ്പെടുത്തലും ചർച്ചയായി. പരസ്പര സഹകര ണം കൂടുതൽ ശക്തമാക്കുമെന്നും ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തി.

ചന്ദ്രയാൻ-3 ദൗത്യവിജയത്തിൽ ഇന്ത്യയെ ബൈ ഡൻ അഭിനന്ദിച്ചു. ആദിത്യ എൽ-1 ഇന്ത്യയുടെ ശാസ്ത്രമികവ്. മോദിയേയും ഐഎസ്ആർഒ ശാ സ്ത്രജ്ഞരെയും ബൈഡൻ അഭിനന്ദിച്ചു. ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലും ജോ ബൈഡൻ പങ്കെടുത്തു.

രാത്രി എഴോടെയാണ് ബൈഡൻ എയർഫോഴ്സ് വൺ വിമാനത്തിൽ ഡൽഹിയി ലെ ഇന്ദിരാഗന്ധി വിമാനത്താവളത്തിൽ എത്തിയത്. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെൻ ഒമെലി ഡി ല്ലെൻ, ഓവൽ ഓഫീസ് ഡയറക്ടർ ആനി ടോമസി എന്നിവർ ബൈഡന്റെ സംഘത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here