കോതമംഗലം:കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്ക് വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ട് രാജ്യത്ത് എല്ലാ മേഖലയിലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വിലക്കയറ്റം ഉണ്ടായതുകൊണ്ട് ജന ജീവിതം തകര്‍ന്നിരിക്കുന്നു. ഇവരെ ഭരണ സംവിധാനത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ്ത്രീകള്‍ രംഗത്ത് ഇറങ്ങണമെന്നും രാജ്യത്ത് വര്‍ഗീയത വളര്‍ത്തി നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകളും സംസ്ഥാനം ഭരിക്കുന്നവര്‍ എല്ലാ മേഖലയിലും അഴിമതി നടത്തുകയാണെന്നും ഇതിനെല്ലാം ഒരു മാറ്റം ആവശ്യമാണെന്ന് കോതമംഗലത്ത് മഹിള കോണ്‍ഗ്രസിന്റെ ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തുകൊണ്ട് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് ഷൈമോള്‍ ബേബി അധ്യക്ഷയായി. ജെസ്സി സജു, ചന്ദ്രലേഖ ശശിധരന്‍, ഭാനുമതി രാജു, കെ.പി. ബാബു, ഷെമീര്‍ പനയ്ക്കല്‍, പി.പി. ഉതുപ്പാന്‍, അബു മൈതീന്‍, എം.എസ്. എല്‍ദോസ്, മിനിമോള്‍, അനില സിബി, ലിസ്സി സെബാസ്റ്റ്യന്‍, പി.സി. ജോര്‍ജ്, ജെയിംസ് കോറമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here