കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം

0
2

കോട്ടയം: കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. തീ അണച്ചശേഷം കോട്ടയം മുട്ടമ്പലത്ത് നിര്‍ത്തിയിട്ട ട്രെയിന്‍ പരിശോധനയ്ക്കിടെ യാത്ര തുടര്‍ന്നു. ഒഴിവായത് വന്‍ദുരന്തം. തിരുവനന്തപുരത്തേക്ക് പെട്രോളും ഡീസലും മണ്ണെണ്ണയുമായി പോയ ചരക്കുവണ്ടിയിലാണ് തീ പടര്‍ന്നതായി കണ്ടത്. ടാങ്കറില്‍ നിന്ന് തുളുമ്പിയ ഇന്ധനത്തിനാണ് തീപിടിച്ചത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തീ അണയ്ക്കുകയായിരുന്നു. വൈദ്യുതിലൈനിലെ തീപ്പൊരി ടാങ്കറില്‍ നിന്നും വീണ ഇന്ധനത്തില്‍ പടര്‍ന്നതാണ് കാരണമെന്നാണ് സൂചന.
എന്നാല്‍ പിടുത്തമുണ്ടായ ഇന്ധന ടാങ്കര്‍ ട്രെയിന്‍ അനുമതിയില്ലാതെ യാത്ര തുടര്‍ന്നത് അതിരില്ലാത്ത അനാസ്ഥയാണെന്ന് ആരോപണമുണ്ട്. കോട്ടയം മുട്ടമ്പലത്ത് നിര്‍ത്തിയിട്ട ട്രെയിന്‍ പരിശോധനയ്ക്കിടെയാണ് വീണ്ടും യാത്ര തുടര്‍ന്നത്. സ്റ്റേഷന്‍ മാസ്റ്ററുടേയും ഫയര്‍ഫോഴ്സിന്റേയും നിര്‍ദേശം അവഗണിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here