കോട്ടയത്ത് പ്രളയക്കെടുതിയ്ക്ക് ശേഷം പടിഞ്ഞാറന്‍ മേഖലകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു; താഴ്ന്നത് രണ്ട് മീറ്റര്‍ വരെ

0
13

കോട്ടയം: പ്രളയക്കെടുതിയ്ക്ക് ശേഷം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു. ഇത് സംബന്ധിച്ച് ഭൂഗര്‍ഭ ജലവിഭവ വകുപ്പ് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. കുമരകം, വൈക്കം തുടങ്ങിയ പ്രദേശങ്ങളില്‍ രണ്ട് മീറ്റര്‍ വരെയാണ് ജലനിരപ്പ് താഴ്ന്നിരിക്കുന്നത്. ആശങ്ക ഉയര്‍ത്തും വിധമാണ് ജലത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന പടിഞ്ഞാറന്‍ മേഖലകളില്‍ പ്രദേശങ്ങളില്‍ ജലനിരപ്പ് താഴ്ന്നിരിക്കുന്നത്. നീഴൂര്‍, തലനാട് എന്നിവിടങ്ങളിലും അസ്വാഭാവികമായി ജലനിരപ്പ് താഴുന്നുണ്ട്. ഭൂഗര്‍ഭ ജലനിരപ്പ് മാത്രം പരിശോധിക്കുന്നതിനായി 46 നിരീക്ഷണ കിണറുകളാണ് ഭൂഗര്‍ഭജലവിഭവ വകുപ്പിനുള്ളത്. 24 കുഴല്‍ക്കിണറുകളും 22 തുറന്ന കിണറുകളുമാണിത്. ജില്ലയിലെ എല്ലാ മേഖലകളുടെയും പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന വിധമാണ് ഈ കിണറുകള്‍. മാസത്തില്‍ ഒരുതവണയാണ് ഈ കിണറുകളിലെ ജലനിരപ്പ് ജിയോളജിസ്റ്റ് ശേഖരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് സംബന്ധിച്ച് അവലോകന റിപ്പോര്‍ട്ട് തയാറാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here