പവിലിയന്‍ നിര്‍മാണം: പാലാ സ്റ്റേഡിയത്തില്‍ സര്‍വേ പൂര്‍ത്തിയാക്കി; ആയിരം പേരെ ഉള്‍ക്കൊള്ളുന്നതാണ് പവിലിയന്‍

0
36

പാലാ: ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ പവിലിയന്‍ നിര്‍മ്മാണത്തിന് മുന്‍പ് എഞ്ചിനീയറിംഗ് വിഭാഗം സര്‍വേ പൂര്‍ത്തിയാക്കി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ. ഡോ. സെലിന്‍ റോയി തകടിയേലിന്റെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ എഞ്ചിനീയറിംഗ് വിഭാഗം സര്‍വേ നടത്തിയത്. മുന്‍സിപ്പല്‍ ഓഫീസിനോട് ചേര്‍ന്ന ഭാഗത്തും തോടിന് അതിരിട്ടുമാണ് വിശാലമായ പവലിയന്‍ തീര്‍ക്കുന്നത്. എംപി, എംഎല്‍എ എന്നിവരുടെ സഹായത്തോടെയാണ് പവിലിയന്‍ ഒരുക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ പ്രൊഫ. ഡോ. സെലിന്‍ റോയി പറഞ്ഞു. ആയിരത്തോളം പേര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ കായിക പ്രകടനങ്ങള്‍ വീക്ഷിക്കാന്‍ കഴിയും. എസ്റ്റിമേറ്റ് നടപടികളും ഉടന്‍ ആരംഭിക്കും. സ്റ്റേഡിയത്തില്‍ പുതുതായി 16 ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിക്കും. ഇതിനുള്ള ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. കായിക അദ്ധ്യാപകര്‍, കായികതാരങ്ങള്‍, സ്റ്റേഡിയം മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് വരും നാളുകളില്‍ സ്റ്റേഡിയത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here