കാട് വളര്‍ന്നു നടപ്പാതയിലേക്ക്, വിദ്യാര്‍ത്ഥികളടക്കം നടക്കുന്നത് റോഡിലൂടെ

0
15

ഇരിക്കൂര്‍: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പലയിടത്തും കാടുകള്‍ വളര്‍ന്ന് നടപ്പാതയിലേക്ക് എത്തി. നടപ്പാതയിലൂടെ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ കാല്‍നടയാത്ര. റോഡിലൂടെ .ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രികര്‍ക്ക് വന്‍ ഭീഷണിയാവുകയാണ്.
പെരുവളത്തുപറമ്പ്, ഇരിക്കൂര്‍പാലം സൈറ്റ്, സഹകരണ ബാങ്ക് പരിസരം, വളവു പാലം പ്രദേശങ്ങളില്‍ പലയിടത്തും കാടുകള്‍ വളര്‍ന്ന് നടപ്പാതയും കഴിഞ്ഞ് റോഡിലെത്തിയിരിക്കുകയാണ്. സ്‌കൂള്‍ – മദ്രസ വിദ്യാര്‍ത്ഥികള്‍ കനത്ത മഴയില്‍ ബാഗും കുടയും പിടിച്ച് റോഡിലൂടെ നടക്കുമ്പോള്‍ രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. നേരത്തെ പൊതുമരാമത്ത് വകുപ്പധികൃതര്‍ തന്നെ കാടുകള്‍ വെട്ടിമാറ്റിയിരന്നെങ്കിലും വര്‍ഷങ്ങളായി അവര്‍ തിരിഞ്ഞു നോക്കാറില്ല. തൊഴിലുറപ്പു പദ്ധയില്‍ ഉള്‍പ്പെടുത്തി പാതയോരത്തെ കാടുകള്‍ വെട്ടിമാറ്റിയിരുന്നെങ്കിലും പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അതുവഴിയുള്ള പ്രവര്‍ത്തനവും നിലച്ചു.
വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കാന്‍ ആരെങ്കിലും മുന്നോട്ട് വന്നില്ലെങ്കില്‍ ദുരന്ത വാര്‍ത്തകള്‍ക്ക് നാട് സാക്ഷിയാകേണ്ടി വരുമോയെന്ന ഭീതിയാണ് പൊതുവെ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here