മണ്ണാര്‍ക്കാട്: ജനപങ്കാളിത്തമില്ലാതെ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് മണ്ണാര്‍ക്കാട് നടന്നു. മണ്ണാര്‍ക്കാട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച അദാലത്താണ് ജനശ്രദ്ധ നേടാതെ അവസാനിച്ചത്. രാവിലെ 11 മുതല്‍ ജില്ലാ കളക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തിലാണ് അദാലത്ത് ആരംഭിച്ചത്. സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്, തഹസില്‍ദാര്‍ തുടങ്ങിയവരും അദാലത്തിന് നേതൃത്വം നല്‍കാനുണ്ടായിരുന്നു. 50ല്‍ താഴെ പരാതികള്‍ മാത്രമാണ് കളക്ടര്‍ക്ക് ലഭിച്ചത്.ഇതില്‍തന്നെ വളരെ കുറഞ്ഞ പരാതികള്‍ക്കുമാത്രമാണ് ഉടനടി പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടത്.
വേണ്ടത്ര ജനശ്രദ്ധ നല്‍കാതെയാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചെതെന്നും അദാലത്ത് പൊതുജനങ്ങള്‍ അറിഞ്ഞില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
പൊലിസ്,ഹെല്‍ത്ത്,വാട്ടര്‍ അതോറിറ്റി,കെ.എസ്.ഇ.ബി തുടങ്ങി നിരവധി വകുപ്പുകളിലായുള്ള പരാതികളാണ് ഇന്നലെ നടന്ന അദാലത്തില്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം,ഭൂമി പോക്കുവരവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കാത്തത് ജനപങ്കാളിത്തം കുറവാക്കാനിടയായി.
Home Local News Palakkad കളക്ടറുടെ അദാലത്ത് ജനങ്ങളറിഞ്ഞില്ല; മണ്ണാര്‍ക്കാട് എത്തിയത് 50ല്‍ താഴെ പരാതികള്‍