കാല്‍നടക്കാരുടെ കാലൊടിക്കാന്‍ പത്തനംതിട്ടയിലെ ഫുട്പാത്ത്

0
42

പത്തനംതിട്ട :പത്തനംതിട്ട ഫുട്പാത്ത് അപകടക്കെണിയാവുന്നു. കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള വഴി കാലൊടിയുന്നതിനു കാരണമായേക്കാം. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ് മുതല്‍ ജനറല്‍ ആശുപത്രിയുടെ മുന്‍വശം വരെ ഈ സ്ഥിതിയാണ്. ഓടയിലെ സ്ലാബുകള്‍ പൊട്ടി ഇടയ്ക്കു വലിയ കുഴിയാണ് ഉള്ളത്. ഇത് വലിയ അപകടത്തിന് വഴി വെച്ചേക്കാം.പത്തനംതിട്ട നഗരത്തിലെ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളാണ് ഇത്. ശ്രദ്ധ തെറ്റിയാല്‍ കാല് സ്ലാബിനുള്ളിലേക്കു പോകും. കൊച്ചുകുട്ടികള്‍ വരെ ഇതുവഴി സ്ഥിരം പോകുന്നുണ്ട്. വളരെ ശ്രദ്ധിച്ചു മാത്രമേ ഓരോ ചുവടും നടക്കാന്‍ പറ്റു.
പഴയ കെ. എസ്. ആര്‍. റ്റി. സി സ്റ്റാന്ഡിന്റെ മുന്നിലെ ഫുട്പാത്തില്‍ അമര്‍ത്തി ചവിട്ടിയാല്‍ സ്ളാബ് ഉള്‍പ്പെടെ ആള്‍ അകത്തേക്ക് പോകും. അവിടെ സ്ലാബ് ഇളകി കിടക്കുകയാണ്. പല സ്ളാബ് കളിലും ചവിട്ടുമ്പോള്‍ അതിനു ഇളക്കം ഉണ്ടാവുന്നുണ്ട്
.വയസ്സായവര്‍ ഉള്‍പ്പെടെ നടന്നുപോകുന്ന ഫുട്പാത്തിലെ ഈ അവസ്ഥ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്.
ഒരു അപകടം ഉണ്ടായതിനു ശേഷമേ പ്രീതികരിക്കു എന്ന നിലപാടിലാണ് അധികാരികള്‍ എന്ന അവസ്ഥയാണ്. ജനറല്‍ ആശുപത്രിയുടെ മുന്നിലെ ഫുട്പാത്തിന്റെ അവസ്ഥ വളരെ ഭയാനകമാണ്. ആരെങ്കിലും വീണുപോയാല്‍ അത് വന്‍അപകടത്തിന് കാരണമായേക്കും.
ഇതിനു മുന്നിലുള്ള മെഡിക്കല്‍സ്റ്റോറിലേക്കു ആശുപത്രിയില്‍നിന്നു ധാരാളം ആളുകള്‍ വരാറുണ്ട്.മരുന്ന് വാങ്ങാന്‍ ഓടിവരുന്നവര്‍ക്ക് ഈ കുഴി കണ്ണില്‍ പെട്ടെന്ന് വരില്ല.
പത്തനംതിട്ടയിലെ പല റോഡും ഏകദേശം പൊട്ടിപൊളിഞ്ഞ അവസ്ഥയാണ്. റോഡില്‍കൂടിയോ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ് ഇന്ന് ഫുട്പാത്തില്‍ കൂടിയും യാത്ര ചെയ്യാന്‍ പറ്റാതായിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here