മുത്തങ്ങവഴി കഞ്ചാവ് ഒഴുകുന്നു; ഉറവിടം കണ്ടെത്താനാകാതെ അധികൃതര്‍

0
18

കല്‍പ്പറ്റ: കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ 165 കിലോ കഞ്ചാവാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പിടിക്കപ്പെട്ടത്. മുത്തങ്ങ ചെക്ക് പോസ്റ്റ് വഴിയാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് കടന്നു വരുന്നത് കര്‍ണ്ണാടകയിലേക്ക് കേരളത്തില്‍ നിന്നും കഞ്ചാവ് കടത്തുന്ന മലയാളി സംഘങ്ങളും സജീവമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടന്നു പോകുന്നത് വയനാട്ടില്‍ നിന്നാണ്. ഓരോ തവണയും കിലോ കണക്കിന് കഞ്ചാവ് പിടികൂടുമ്പോഴും ഇതിന്റെ യഥാ ര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ അ ധികൃതര്‍ക്ക് കഴിയുന്നില്ല ജില്ലയിലെ ചില പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുവട്ടങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട്. കൂടുതലും കൗമാരക്കാരാണ് കഞ്ചാവിന്റെ ഉപഭോക്താക്കള്‍.

ഓരോ വര്‍ഷവും പിടിക്കപ്പെടുന്ന കഞ്ചാവു കേസുകളുടെ കണക്കെടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്. കടത്തുന്നതിന്റെ വെറും പത്ത് ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നതെന്നും ഇതിലും എത്രയോ ഇരട്ടിയാണ് വിവിധ വഴികളിലൂടെ കടത്തുന്നതെന്നും ആന്റീ നാര്‍ക്കോട്ടിക് സ്‌ക്വാഡു തന്നെ സമ്മതിക്കുന്നുണ്ട്. മയക്കുമരുന്നു മാഫിയകളെ തളക്കാന്‍ പോലീസിനും വലിയ താല്‍പര്യമില്ല. ജില്ലയില്‍ ഈ അടുത്ത കാലത്ത് പിടികൂടിയ കഞ്ചാവ് കേസുകളൊക്കെ തന്നെ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റാണ്. കഞ്ചാവ് കൂടാതെ ബ്രൗണ്‍ഷുഗര്‍, മയക്കുഗുളികകള്‍ എന്നിവയും വന്‍തോതില്‍ ജില്ലയില്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന സജീവമാകുന്നുണ്ട.് അര്‍ബുദ രോഗികള്‍ക്ക് വേദനസംഹാരിയായി കൊടുക്കുന്ന ഫോര്‍ട്ടുവിന്‍ ഇഞ്ചക്ഷന്‍, പെത്തഡിന്‍ തുടങ്ങിയ മാരകമായ മയക്കുമരുന്നുകള്‍ കര്‍ണ്ണാടകയില്‍ നിന്നും വന്‍തോതില്‍ കേരളത്തിലെത്തുന്നുണ്ട്. മൈസൂര്‍,ബാംഗ്ലൂര്‍ നഗരങ്ങളില്‍ നിന്നാണ് രാത്രികാല ബസ് സര്‍വീസുകളില്‍ ഇത്തരം മയക്കുമരുന്നുകള്‍ സംസ്ഥാനത്തേക്ക് കടത്തുന്നത് ഏറെയും യുവാക്കളെയാണ് ഇതിനായി മയക്കുമരുന്ന് മാഫിയ ഉപയോഗിക്കുന്നത്. പൊലീസ് ആന്റീനാര്‍ക്കോട്ടിക് വിഭാഗങ്ങളുടെ അനാസ്ഥയാണ് മയക്കുമരുന്ന് മാഫിയ ശക്തമാകാന്‍ കാരണം. ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മാനന്തവാടി കല്‍പ്പറ്റ തുടങ്ങിയ നഗരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ചെറുകിട സംഘങ്ങള്‍ സജീവമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here