മാഹി തിരുന്നാളിന് ഇന്ന് കൊടിയിറങ്ങും; മയ്യഴിയമ്മയെ വണങ്ങാനെത്തുന്നത് ആയിരങ്ങള്‍

0
11

മയ്യഴി: മാഹി സെന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ 18 ദിവസം നീണ്ടു നിന്ന തിരുനാള്‍ ഇന്ന് സമാപിക്കും.
തിരുനാളിലെ പതിനാറാം ദിനമായ ശനിയാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിക്ക് ഫാ.ആന്റോ മുരിങ്ങത്തേരില്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ. ഷിജോ എബ്രഹാം വചന പ്രഘോഷണം നടത്തി. ക്ലൂണി കോണ്‍വെന്റ് യുവജന വിഭാഗം ദിവ്യബലിക്ക് നേതൃത്വം നല്‍കി. മുന്‍ ഇടവക വികാരിമാരായ ഫാ.ജോസ് പുളിക്കത്തറ, ഫാ.ജിയോ പയ്യപ്പിള്ളി, ഫാ.ജോസ് വാളണ്ട്, ഫാ.ടോം അറയ്ക്കല്‍ എന്നിവരും ദിവ്യബലിക്ക് കാര്‍മ്മികരായി. ശാലോം പ്രീസ്റ്റ് ഹോമിലെ മുതിര്‍ന്ന വൈദികരെ ഇടവക വികാരി ആദരിച്ചു. ഇടവക വികാരി ഫാ.ജെറോം ചിങ്ങന്തറ, സഹവികാരിമാരായ ഫാ.നിധിന്‍ ആന്റണി ബറുവ, ഫാ.ജിതിന്‍ ജോണ്‍ എന്നിവര്‍ ദിവ്യബലികള്‍ക്കും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചു. ജപമാലയും നൊവേനയും നടന്നു. 22 ന് രാവിലെ 10.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിക്കും.
പള്ളിയുടെ രഹസ്യ അറയില്‍ നിന്നും പുറത്തെടുത്ത് വിശ്വാസികള്‍ക്ക് പൊതു വണക്കത്തിനായി സമര്‍പ്പിച്ച മയ്യഴിയമ്മയുടെ തിരുസ്വരൂപം ഉച്ചകഴിഞ്ഞ് രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാളിന് കൊടിയിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here