അതിര്‍ത്തിയെച്ചൊല്ലി തര്‍ക്കം; കര്‍ണാടക വഴങ്ങുന്നില്ല കൂട്ടുപുഴ പാലം നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു

0
112

ഇരിട്ടി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തീയതിയടക്കം പ്രഖ്യാപിച്ചെങ്കിലും കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴ പാലം നിര്‍മാണത്തിലെ പ്രതിസന്ധി അതിര്‍ത്തി തര്‍ക്കത്തില്‍ തട്ടി ഇനിയും പരിഹരിക്കാനാവാവാതെ അനിശ്ചിതമായി നീളുകയാണ്.
ഇരു സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴ പാലം അതിര്‍ത്തി തര്‍ക്കത്തില്‍ പ്രവ്യത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് അന്തര്‍ സംസ്ഥാന യാത്രക്കാര്‍.
കണ്ണൂര്‍ വിമാനത്താവളത്തെ ഏറെ പ്രതീക്,ാേടെയാണ് കര്‍ണാടകത്തിലെ കുടക് ജില്ല കാണുന്നത്. കുടകില്‍ നിന്ന് മട്ടന്നൂരിലെ വിമാനത്താവളത്തില്‍ എത്താനുള്ള ഏറ്റവും അടുത്ത വഴിയാണ് വീരാജ്‌പേട്ടമാക്കൂട്ടം കൂട്ടുപുഴ റോഡ്. കഴിഞ്ഞ പ്രളയകാലം മാക്കൂട്ടം റോഡിന് കടുത്ത ആഘാതം ഏല്‍പിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടുപുഴയില്‍ പുതിയപാലംകൂടി യാഥാര്‍ഥ്യമായാലേ ഇതുവഴിയുള്ള യാത്ര സുഗമമാവൂ. എന്നിരിക്കെ അധികൃതരുടെ അനാസ്ഥയാണ് പാലം നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചത്.
അതിര്‍ത്തി തര്‍ക്കത്തിന്റെയും സ്ഥലമുടമസ്ഥതയുടെയും പേരില്‍ കര്‍ണാടക വനംവകുപ്പ് ഉയര്‍ത്തിയ എതിര്‍പ്പാണ് ദ്രുതഗതിയില്‍ പ്രവൃത്തി നടക്കുന്ന പാലം നിര്‍മാണം പെട്ടെന്ന് പ്രവൃത്തി നിലച്ച് പാതിവഴിക്കാവാനിടയാക്കിയത്.
കേരളത്തിന്റെ ഭാഗത്ത് തൂണുകള്‍ നിര്‍മിച്ച് പാലം ഉയര്‍ത്തിയങ്കിലും കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ബാക്കി ഭാഗം നിര്‍മ്മാണം നിലച്ചത് മൂലം പകുതി നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കൂട്ടുപുഴ പാലം നിര്‍മ്മാണ പ്രവ്യത്തിനിലച്ചിട്ട് ആറ് മാസമായിരിക്കുകയാണ്. അതിവേഗത്തില്‍ പ്രതിസന്ധി പരിഹരിച്ച് പാലം നിര്‍മാണം പുനരാരംഭിക്കണമെന്ന ആവശ്യം കേരളം ഇതിനകം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കര്‍ണാടകം ഇതേവരെ അനുകൂല നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അനുകൂലമായ നടപടിയുണ്ടാവുമെന്ന കാത്തിരിപ്പിലാണ് കേരളം. പുതിയ പാലംവന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് മാത്രമല്ല ഗുണം ലഭിക്കുക. കേരളവും കര്‍ണാടകയും തമ്മില്‍ ബന്ധിപ്പിക്കുന്ന വടക്കേ മലബാറിലെ പ്രധാന പാതകൂടിയാണിത്.
ബംഗളൂരുവിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങളാണ്് ഇതുവഴി ദിവസവും കടന്നുപോകുന്നത്. നിലവിലുള്ള പാലത്തിന് കാല പഴക്കം ഏറെയാണ് തലശേരി വളവുപാറ പാതാവികസനത്തില്‍ കെഎസ്ടിപി പദ്ധതിയില്‍ രണ്ട് റീച്ചുകളായാണ് റോഡും പാലങ്ങളും നവീകരിക്കുന്നത്.
രണ്ടുവരിപ്പാതാ നിര്‍മാണം ഇരിട്ടി റീച്ചില്‍ പൂര്‍ത്തിയാവുകയാണ്. അടിയന്തിരമായി ഇരു സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ടവകുപ്പുമേധാവികളും ഇടപെട്ട് കുട്ടപുഴ പാലം നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here