കൊയിലാണ്ടി താലൂക്കിലെ ആദ്യ സമ്പൂര്‍ണ്ണ ഹോംഷോപ്പ്‌ബ്ലോക്ക് പഞ്ചായത്തായി പന്തലായനി

0
18

കൊയിലാണ്ടി: നൂറോളം വനിതകള്‍ക്ക് പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിപണന രംഗത്ത് സ്ഥിരവരുമാനം ഉറപ്പുവരുത്തിക്കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ. ദാസന്‍ എംഎല്‍എ സമ്പൂര്‍ണ്ണ ഹോംഷോപ്പ് പ്രഖ്യാപനം നടത്തി

.ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത ആമുഖപ്രഭാഷണം നടത്തി. സമയബന്ധിതമായ പ്രവര്‍ത്തന പരിപാടികളിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അത്തോളി, അരിക്കുളം, മൂടാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ഹോം ഷോപ്പുകള്‍ സ്ഥാപിക്കുന്നതിനും അതുവഴി നൂറോളം പേര്‍ക്ക് കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനരംഗത്ത് പുതുതായി തൊഴില്‍ നല്‍കുന്നതിനും ഇതുവഴി കഴിഞ്ഞു.

കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഹോം ഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ശോഭ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് മൊടക്കല്ലൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ അശോകന്‍ കോട്ട്, ഷീജ പട്ടേരി, സി.രാധ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗീത കെ.സി, രമണി പി.പി, ഷീജ പി.കെ, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.ഗിരീഷ് കുമാര്‍, പി.എം ഗിരീഷന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ വിജില, ശൈലജ, മിനി, ജിഷ, ശ്രീലത തുടങ്ങിയവര്‍ സംബന്ധിച്ചു. ‘മായവും വിപണിയും’ എന്ന വിഷയത്തില്‍ ഹോംഷോപ്പ് സെക്രട്ടറി പ്രസാദ് കൈതക്കല്‍ ക്ലാസ്സെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here