വൈദികന്റെ മരണം: സുരക്ഷയില്‍ ആശങ്കയെന്ന് സിസ്റ്റര്‍ അനുപമ

0
9

കുറവിലങ്ങാട് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ ഇരയായ കന്യാസ്ത്രിയെ പിന്തുണച്ച വൈദികന്റെ ദുരുഹസാഹചര്യത്തിലുള്ള മരണം ആശങ്കപ്പെടുത്തുന്നുവെന്ന് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സീസ് മിഷന്‍ഹോമിലെ സിസ്റ്റര്‍ അനുപമ.
”ഫാ.കുര്യാക്കോസ് കാട്ടുതറ ഞങ്ങള്‍ക്ക് സഭയില്‍ നിന്നും ബിഷപ്പില്‍ നിന്നും നേരിട്ട ദുരനുഭവത്തില്‍ ദുഃഖിച്ചിരുന്നു. ബിഷപ്പുമായുള്ള പ്രശ്‌നങ്ങള്‍ സഭാ ഉന്നത നേതൃത്വത്തെയും അറിയിച്ച് അദ്ദേഹം പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. സഭയില്‍ നിന്നും നീതി ലഭിക്കാതെ പോലീസിനെ സമീപിച്ച ഘട്ടത്തിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ബന്ധുക്കള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ ഞങ്ങള്‍ക്കുമുണ്ട്. ജലസന്ധറില്‍ സന്യസ്തപാനകാലത്ത് ഫാ. കുര്യാക്കോസ് ഞങ്ങളുടെ അധ്യാപകനായിരുന്നു. ഇതോടൊപ്പം ഞങ്ങളുടെ സന്യസ്തസഭയുടെ രൂപീകരണത്തിലെ വിവിധഘട്ടങ്ങളില്‍ ഒട്ടനവധി ചുമതലകള്‍ അദ്ദേഹം നിര്‍വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വദേശമായ ചേര്‍ത്തല ഇടവകയിലും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ദുരുഹമരണം സംബന്ധിച്ച് വീട്ടുകാര്‍ പറഞ്ഞ അഭിപ്രായങ്ങളോട് ഞങ്ങളും യോജിക്കുന്നു.”സിസ്റ്റര്‍ അനുപമ പറഞ്ഞു. കേസന്വേഷണം നടത്തുന്ന ഡി.വൈ.എസ്.പി കെ.സുഭാഷ് തിങ്കളാഴ്ച കോണ്‍വെന്റില്‍ എത്തിയിരുന്നു. പോലീസുമായും ഇക്കാര്യം സംസാരിച്ചതായി അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here