ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നു; നീലേശ്വരത്ത് ഇന്നു മുതല്‍ താല്‍ക്കാലിക ഗതാഗത നിയ ന്ത്രണം

0
93

പയ്യന്നൂര്‍: നീലേശ്വരം ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി നീലേശ്വരത്ത് ഇന്ന് മുതല്‍ താല്‍ക്കാലിക ഗതാഗത പരിഷ്‌ക്കരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനം.
നീലേശ്വരം നഗരസഭയില്‍ നടന്ന നഗരസഭാ ജനപ്രതിനിധികള്‍, ട്രാന്‍സ്‌പോട്ട് വകുപ്പ്, പൊലീസ് വകുപ്പ്, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ബസുടമ സംഘം പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് താല്‍ക്കാലിക ഗതാഗത പരിഷ്‌ക്കാരത്തിനുള്ള തീരുമാനമായത്.

നീലേശ്വരത്തേക്ക് വരുന്ന എല്ലാ ടൗണ്‍ ടു ടൗണ്‍ ബസ്സുകളും, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളും, കാസര്‍ഗോഡ്-കണ്ണൂര്‍ റൂട്ടിലോടുന്ന ദീര്‍ഘ ദൂര ബസ്സുകളും മാര്‍ക്കറ്റ് ജംഗ്ഷനില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ജംഗ്ഷനില്‍ നിന്നും മെയിന്‍ ബസാര്‍ നിന്നും തളിയിലമ്പലം റോഡ് വഴി ഡോ. സി.കെ രാജാ ജംഗ്ഷനില്‍ നിന്നും രാജാ റോഡില്‍ പ്രവേശിച്ച് മാര്‍ക്കറ്റ് ജംഗ്ഷന്‍ വഴി ഹൈവേയിലേക്ക് തിരിച്ചുപൊകേണ്ടതാണ്.

തളിയിലമ്പലം റോഡ് ഈ കാലയളവില്‍ വണ്‍വേയായി നിജപ്പെടുത്തിയിട്ടുണ്ട്. ചെറു വാഹനങ്ങള്‍ക്കകും വണ്‍വേ സംവിധാനം ബാധകമാണ്. ബസ്സുകള്‍ക്ക് ബസ് സ്റ്റാന്റിനു പകരമായുള്ള ബസ് സ്റ്റോപ്പ് ഫെഡറല്‍ ബേങ്ക് കെട്ടിടത്തിന്റെ മുന്‍വശമായിരിക്കും.

തളിയിലമ്പലം ജംഗ്ഷന് സമീപമുള്ള ഓട്ടോ സ്റ്റാന്റ് തെരു റോഡിലേക്കും, കെ.സി.രാജാ പരിസരത്തുള്ള ഓട്ടോ സ്റ്റാന്റ് ബി.എസ്.എന്‍.എല്‍ ഓഫീസ് പരിസരത്തേക്കും താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചു.

കിഴക്ക് ഭാഗത്ത് നിന്നും നീലേശ്വരം ടൗണിലേക്ക് വരുന്ന ബസുകള്‍ ഫെഡറല്‍ ബേങ്ക് കെട്ടിടത്തിമുമ്പില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് മെയില്‍ ബസാറിലൂടെ മാര്‍ക്കറ്റ് ജംഗ്ഷന്‍ വഴി ഹൈവേയിലേക്ക് പ്രവേശിക്കേണ്ടതാണ്. ഇതിനനുസൃതമായ ക്രമീകരണഹ്ങള്‍ പോലീസ് വകുപ്പും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും നടത്തുന്നതിന് ധാരണയായിട്ടുണ്ട്.

ഗതാഗത പരിഷ്‌ക്കരണം ഇന്ന് (24.102018) രാവിലെ മുതല്‍ നിലവില്‍ വരും. താല്‍ക്കാലിക ഗതാഗത പരിഷ്‌ക്കരണം സംബന്ധിച്ച് ഒക്ടോബര്‍ 27ന് വെകുന്നേരം വീണ്ടും യോഗം ചേര്‍ന്ന് അവലോകനം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here