അമ്പതു ലക്ഷത്തിന്റെ മത്സ്യ മാര്‍ക്കറ്റ് തുരുത്തിമേല്‍ ഉദ്ഘാടനം ചെയ്തു

0
6

ചെങ്ങന്നൂര്‍ : ചെറിയനാട് തുരുത്തിമേല്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ തുരുത്തിമേല്‍ മത്സ്യ മാര്‍ക്കറ്റിന്റെ പുനരാരംഭ ഉദ്ഘാടനം സജി ചെറിയാന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.ചെറിയനാട് പഞ്ചായത്തും, ആലപ്പുഴ ജില്ല പഞ്ചായത്തും ചേര്‍ന്ന് അന്‍പതുലക്ഷം രൂപ ചിലവഴിച്ചു ആധുനിക രീതിയില്‍ നിര്‍മ്മിച്ച മത്സ്യ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി വ്യാപാരം നിലച്ചിരിക്കുകയായിരുന്നു.തുടര്‍ന്ന് പൗരസമിതിയുടെ മേല്‍നോട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.തുരുത്തിമേല്‍ പബ്ലിക്ക് മാര്‍ക്കറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, ദീപ സ്റ്റെനറ്റ്,പി ഉണ്ണികൃഷ്ണന്‍ നായര്‍, ബി ഉണ്ണികൃഷ്ണപിള്ള, പൊഫ്ര.ലാലു വര്‍ഗ്ഗീസ്, ദിലീപ് ചെറിയനാട്, റ്റി കെ രാജശേഖരക്കുറുപ്പ്, ഒ റ്റി ജയമോഹനന്‍ എന്നിവര്‍ സംസാരിച്ചു. പ്രളയ ദുരന്തത്തില്‍ രക്ഷാ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സജി ചെറിയാന്‍ എം എല്‍ എ യെ പൗരസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.പൗരസമിതി ചെയര്‍മാന്‍ വി കെ വാസുദേവന്‍ സ്വാഗതവും, കണ്‍വീനര്‍ ശ്രീകലേശന്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here