പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് പിടിയില്‍

0
7

കണ്ണൂര്‍: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയുടെ കഴുത്തിലെ മാല പിടിച്ചുപറിച്ചോടിയ യുവാവ് പിടിയില്‍. തലശ്ശേരി മുകന്ദ് മല്ലര്‍ റോഡിലെ കോളനിയില്‍ താമസിച്ചു വരുന്ന പാര്‍വ്വതി എന്ന വീട്ടമ്മയടെ കഴുത്തിലെ താലിമാല പിടിച്ച് പറിച്ച് ഓടിയ പാനൂര്‍ പുത്തൂരിലെ മുക്കാട്ടില്‍ അജ്മലിനെ (24) യാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.പ്രതി വീട്ടിനകത്ത് ഇരിക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും ചെയിന്‍ പൊട്ടിച്ചെടുത്ത് ഓടുന്നതിനിടയില്‍ ബഹളം വെച്ചപ്പോള്‍ തൊട്ടടുത്തുള്ള വീടുകളില്‍ താമസിക്കുന്നവരും മറ്റും ഓടിയെത്തി പ്രതിയെ പിടികൂടി തലശ്ശേരി പോലീസിന് കൈമാറുകയാണുണ്ടായത്.പാനൂര്‍ പോലീസ് സ്റ്റേഷനിലും മറ്റും പ്രതിക്കെതിരെ കേസുണ്ടെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here