സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
5

കണ്ണൂര്‍: കുയിലൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുയിലൂരിലെ രയരോത്ത് അനീഷി (35) നെയാണ് ഇരിക്കൂര്‍ എസ്.ഐ പുരുഷോത്തമനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം .

കുയിലൂരിലെ നള്ള വീട്ടില്‍ സനീഷിന് നേരെയാണ് അക്രമമുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന സനീഷ് അടുത്തിടെയാണ് പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. ഇതിന്റെ വിരോധത്തില്‍ കുയിലൂര്‍ കടവ് റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നാണ് പരാതി. പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ ഇയാളെ വെള്ളിയാഴ്ച രാവിലെ ഇരിക്കൂര്‍ ടൗണില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here