പാങ്ങോട് -ഭരതന്നൂര്‍ മലയോരമേഖല ഇനി ക്യാമറാ കണ്ണില്‍

0
62

പാങ്ങോട്: പാങ്ങോട് – ഭരതന്നൂര്‍ മലയോര മേഖലകള്‍ ഇനി ക്യാമറാ കണ്ണില്‍. പോലീസും, ജനങ്ങളുമായി സഹകരിച്ച കര്‍മ്മപദ്ധതിയിലൂടെ യാണ് എട്ടു ലക്ഷം രൂപയോളം ചിലവഴിച്ച് ഇരുപത്തിയാറോളം ക്യാമറകള്‍ പ്രദേശത്ത് സ്ഥാപിക്കുന്നത്.
നവംബര്‍ ഒന്നിന് ക്യാമറകള്‍ മിഴി തുറക്കുന്നതോടെ ഇത് യാഥാര്‍ത്ഥ്യമാകും. കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും, യഥാര്‍ത്ഥ പ്രതികളെ ശാസ്ത്രീയമായ രീതിയില്‍ പിടികൂടുവാനുമുള്ള ലക്ഷ്യത്തോടെ പാങ്ങോട് എസ്.ഐ നിയാസ് മുന്‍കൈ എടുത്ത് ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് കാമറ സ്ഥാപിക്കുന്നതിനായി ഫണ്ട് കണ്ടെത്തിയത്. ജനകീയ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹസനും, സെക്രട്ടറി ഷറഫുദ്ദീനും, കണ്‍വീനര്‍ പാങ്ങോട് എസ്.ഐയുമായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ബാങ്ക് അക്കൗണ്ട് തുടങ്ങുകയും, ആവശ്യം അറിയിച്ചു സമീപച്ചപ്പോള്‍ നാട്ടുകാര്‍ കൈ അയച്ച് സഹായം നല്‍കുകയായിരുന്നു. പങ്ങോട് ഐരമുക്ക് മുതല്‍ പുലിപ്പാറ വരെ പതിമൂന്ന് ക്യാമറകളും, ഭരതന്നൂരില്‍ സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ കരടിമുക്ക് വരെ പതിമൂന്ന് ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത് .

കാമറകളുടെ ഡി.ബി.ആറും , മോണിട്ടറും പാങ്ങോട് പോലീസ് സ്റ്റേഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്. നവംബര്‍ 1ന് വൈകുന്നേരം 4 ന് പാങ്ങോട് സ്റ്റേഷന്‍ അങ്കണത്തില്‍ തടക്കുന്ന ചടങ്ങില്‍ വച്ച് ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ഡി.കെ.മുരളി എം.എല്‍.എ നിര്‍വ്വഹിക്കും, സി.സിക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പോലീസ് മേധാവി പി.അശോക് കുമാര്‍ ഐ.പി.എസ് നിര്‍വ്വഹിക്കും, പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം റാസി, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അനില്‍കുമാര്‍, വെഞ്ഞാറമൂട് സി.ഐ ആര്‍.വിജയന്‍, പാങ്ങോട് എസ്.ഐ. നിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here