ചാലയില്‍ കച്ചവടക്കാര്‍ തമ്മില്‍ കയ്യാങ്കളി; ഒരാള്‍ക്ക് പരിക്ക്

0
6

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. ഇലക്കടയില്‍ ജോലിനോക്കുന്ന വെമ്പായം സ്വദേശി മനോഹരനാണ് (58) പരിക്കേറ്റത്.
സമീപത്തെ പച്ചക്കറിക്കടയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശി അഴകപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വാക്കേറ്റത്തെതുടര്‍ന്ന് അഴകപ്പന്‍ മനോഹരനെ കമ്പിപാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചോരവാര്‍ന്നുകിടന്ന മനോഹരനെ പൊലീസ് ആമ്പുലന്‍സിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയെലത്തിച്ചത്. ഫോര്‍ട്ട് പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here