വടകര റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി

0
18

തലശ്ശേരി: വടകര റൂട്ടീല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. പുതിയ സ്റ്റാന്റില്‍ നവീകരണത്തിന്റെ ഭാഗമായി വടകര ബസുകളുടെ ട്രാക്ക് മാറ്റിയിരുന്നു. കലക്ഷന്‍ കുറഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. കോഴിക്കോട് വടകര ട്രാക്കുകള്‍ പ്രധാന ട്രാക്കിനു മുന്നിലെ പുതിയ ഷെഡിലേക്കാണ് മാറ്റിയത്. ഇതോടെ വടകര പോവേണ്ട യാത്രിതര്‍ കോഴിക്കോട് ബസിലേക്ക് മാറി കയറുന്നതും പതിവായി. ആളുകള്‍ വേഗം എത്തിപ്പെടാത്ത മുന്‍ വശത്തെ ട്രാക്ക് മാറ്റത്തോടെ വലിയ സാമ്പത്തിക നഷ്ടം വന്നതോടെയാണ് വടകര റൂട്ട് ബസുകള്‍ പണിമുടക്കി പ്രതിഷേധിച്ചത്. അധികൃതര്‍ ട്രാക്ക് പരിഷ്‌കരണം മാറ്റണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here