പ്രളയശേഷം തെങ്ങ്, വാഴ, ആര്യവേപ്പ് എന്നിവയില്‍ രോഗബാധ കൂടിയതായി പഠനറി്‌പ്പോര്‍ട്ട്

0
29
ചിററൂര്‍: വെള്ളപ്പൊക്കത്തിന്  ശേഷം തെങ്ങ്, വാഴ ,ആര്യവേപ്പ് ,കൊയ്യാക്ക മരം  എന്നിവയില്‍ കൂടുതലായി രോഗബാധ  കണ്ടുവരുന്നതായി പഠനത്തില്‍ കണ്ടെത്തി. വടകരപ്പതി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  ജൈവവൈവിധ്യ  സംരക്ഷണ ബോര്‍ഡിന്റെ  സഹായത്തോടെ വെള്ളപൊക്കം  ബാധിച്ച വടകരപ്പതി മേഖലയില്‍ ചിറ്റൂര്‍ കോളജ് എന്‍. എസ്. എസ്. വളണ്ടിയര്‍മാര്‍ ജൈവവൈവിധ്യ സര്‍വ്വേ  നടത്തിയിരുന്നു. രോഗബാധയേറ്റ ആര്യവേപ്പിന്  ഇലകള്‍ നഷ്ടപ്പെടുകയും  മരം പുതിയ തളിരിലകളില്‍  കേടുപാടുകളും ഉണ്ടായിരുന്നു. തെങ്ങിന്റെ കാര്യത്തില്‍  ഓല കളില്‍ മണ്ഡരി രോഗവും കറുപ്പും വെള്ളയും നിറത്തിലുള്ള പാടുകള്‍ സംഭവിച്ചിരിക്കുന്നു .തേങ്ങകള്‍ എല്ലാം മുരടിച്ചു പോയി. വാഴയിലക്കടിയില്‍  വെള്ളനിറത്തിലും  കറുപ്പുനിറത്തിലും  രോഗബാധ  ഏറ്റിരിക്കുന്നു.  അതിന്റെ കായ്ഫലം കുറയുകയും ചെയ്തിട്ടുണ്ട്.
കൊയ്യാക്ക മരത്തിന്റെ ഇലകള്‍ എല്ലാം ചുരുണ്ടു. നെല്ലിന്റെ നാമ്പുകള്‍ ചുരുണ്ടുപോയിരിക്കുന്നു. പലഭാഗങ്ങളിലും തോടുകളുടെയും, കുളങ്ങളുടെയും വരമ്പുകള്‍ ഇടിഞ്ഞു വീണിരിക്കുന്നു. പ്രദേശത്തു ചൂടുകൂടുതലായിരുന്നു  കാരണം മയിലുകള്‍ കൂടുതലായികണ്ടുവരുന്നു. വയലുകളിലും തൊടികളിലും കണ്ടുവരുന്ന പാമ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു.  പ്രദേശത്തു പലഭാഗങ്ങളിലും റോഡുകള്‍ക്കു തകരാറുസംഭവിച്ചു. വെള്ളം ഒഴുകിയിരുന്ന ഭാഗങ്ങള്‍ വലിയതോതില്‍ ഒഴുകിപോയി. കാര്‍ഷിക വിളകളായ നെല്ല്, മത്തന്‍  തുടങ്ങിയവ നശിച്ചുപോയി. .പ്രദേശത്തെ പ്രധാനറോഡും മറ്റു ഭാഗങ്ങളില്‍  എത്തിക്കുന്ന പ്രധാന പാലം നിലം പതിച്ചു. മണ്ണില്‍ പലഭാഗങ്ങളിലും ഈര്‍പ്പം ഉണ്ടായിരുന്നു. പല വയലുകളിലെയും  നെല്‍ച്ചെടികള്‍ നശിക്കുകയും  തെങ്ങുകള്‍ കൂടിയതോതില്‍ വെള്ളത്തിലാണ്ടുപോവുകയും ചെയ്തിരുന്നു.
കൃഷിഭവനില്‍ നിന്നും ലഭിച്ച മാര്‍ഗനിര്‍ദ്ദേശങള്‍ മൂലം ചെറിയതോതില്‍  മണ്ഡരി രോഗത്തെ പ്രതിരോധിക്കുന്നു. കൂടുതല്‍ ആളുകളും  ജൈവ വളം തന്നെയാണ് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കത്തിന് ശേഷം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്  മണ്ഡരി രോഗം ആണ് .സര്‍വ്വേ നടത്തുന്നതിനായി  ജൈവവൈവിധ്യ ബോര്‍ഡ് കോഓര്‍ഡിനേറ്റര്‍ ഗുരുവായൂരപ്പന്‍ എസ്  പ്രതിനിധികളായ  അമ്പിളി, ഉഷ ,ബാബു, എന്നിവരുടെ  സഹായം ലഭിച്ചിരുന്നു . വെള്ളപൊക്കം ബാധിച്ച  അഞ്ചു വാര്‍ഡുകളില്‍ ആയിരുന്നു  സര്‍വ്വേ. സര്‍വേയുടെ ഭാഗമായി  വേലന്താവളത്തെ ഗ്രാമങ്ങളില്‍ കൂടി സംഘം സന്ദര്‍ശനം നടത്തുകയും പഠനം നടത്തുകയും ചെയ്തു.
ചിറ്റൂര്‍ കോളജ് എന്‍. എസ്. എസ്. വളണ്ടിയര്‍മാരായ കെ. ശ്രീജിത്, എസ്. ഹൃത്തിക് എന്നിവര്‍ പഠനത്തിന് നേതൃത്വം നല്‍കി. എന്‍. എസ്. പ്രോഗ്രാം ഓഫീസര്‍മാരായ കെ. പ്രദീഷ്, സി. ജയന്തി എന്നിവരെ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വളണ്ടിയര്‍മാര്‍ പഠനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here