കര്‍ണ്ണാടക വിധി ഒരു ചൂണ്ടുവിരല്‍

0
6

കര്‍ണാടകയില്‍ നിന്നുള്ള ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് ഒട്ടും ആശ്വാസം പകരില്ല. വിന്ധ്യാ പര്‍വതനിരകള്‍ക്ക് തെക്ക് ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയം പച്ചപിടിക്കാന്‍ വിഷമമാെണന്ന ധാരണയ്ക്ക ് ബലേമകുന്നതാണ് കര്‍ണ്ണാടകയില്‍ നിന്ന് ഇന്നലെയുണ്ടായ ജനവിധി. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി കുറച്ചുകാലം ഭരണം നടത്തിയ ഏക സംസ്ഥാനമാണ്കര്‍ണ്ണാടക. ഇപ്പോഴും അവിടെ ബി.ജെ.പിയുടെജനസ്വാധീനം മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വളരെ മെച്ചമാണ്. എങ്കിലും ഒരു തിരഞ്ഞടുപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടപ്രതിപക്ഷ കക്ഷികളോട് പൊരുതി ജയിക്കാന്‍ കര്‍ണ്ണാടകയില്‍ പോലും ബി.ജെ.പിക്ക്പ്രയാസമാണെന്ന് കഴിഞ്ഞ ദിവസത്തെ ഉപതെരഞ്ഞെടുപ്പ്ഫലങ്ങള്‍ വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് ബദലായിദേശീയസംഖ്യ രൂപീകരണത്തിന് ശ്രമിക്കുന്നവര്‍ക്ക് ഈ ജനവിധി ആവേശം പകരുമെന്ന് പറയേണ്ടതില്ലല്ലോ.

മൂന്ന് ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട്‌നിയമസഭാ സീറ്റിലേക്കുമാണ് കര്‍ണ്ണാടകത്തില്‍ഉപതെരഞ്ഞെടുപ്പ് നടന്നത്. അതില്‍ ഒരു സീറ്റൊഴികെ എല്ലാം കോണ്‍ഗ്രസ് – ജെ.ഡി.എസ്‌സഖ്യസ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെകൈക്കലാക്കി. ബി.ജെ.പിയുടെ ശക്തി ദുര്‍ഗ്ഗംഎന്ന് കരുതിയിരുന്ന ബെള്ളാരി ലോക്‌സഭാസീറ്റ് പതിനാല് വര്‍ഷത്തിനുശേഷംകോണ്‍ഗ്രസുകാരനായ വി.എസ്. ഉഗ്രപ്പ പിടിച്ചെടുത്തത്ഈ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായകാഴ്ചയാണ്. സംസ്ഥാനത്തെ പ്രതിപക്ഷനേതായവി.എസ്. യദ്യൂരപ്പയുടെ മൂത്തമകന്‍ രാഘവേന്ദ്ര ശിവമൊഗ്ഗയില്‍ നേടിയനേരിയ ജയമാണ് ബിജെപിയുടെ ആകെ നേട്ടം.

കര്‍ണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ആ സംസ്ഥാനത്തെ ജനങ്ങളുടെ രാഷ്ട്രീയ മനോഭാവം അപ്പടി പ്രതിഫലിപ്പിക്കുന്നു എന്ന് ഇവിടെവാദിക്കുന്നില്ല. എങ്കിലും കഴിഞ്ഞവര്‍ഷം കര്‍ണ്ണാടകത്തില്‍ രൂപംകൊï രാഷ്ട്രീയ സംഖ്യം ജനങ്ങള്‍ഏറെക്കുറെ അംഗീകരിക്കുന്നു എന്ന് ഇതില്‍ നിന്ന്‌വ്യക്തമാണ്. അതായത് നിയമസഭയില്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ജയിച്ചുവന്ന കോണ്‍ഗ്രസ്‌കേവല ഭൂരിപക്ഷമില്ലാതെ പിന്നോട്ട് മാറുകയുംജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയായി മുന്നില്‍ നിര്‍ത്തി ഭരണത്തിന്പിന്തുണനല്‍കുകയും ചെയ്യുന്നു.

76 അംഗങ്ങളുള്ള കോണ്‍ഗ്രസ് 42 അംഗങ്ങളുള്ളജെ.ഡി.യുവിന്റെ നേതാവിനെ മുഖ്യമന്ത്രിയായിഅംഗീകരിച്ചു.ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ്‌ചെയ്ത ചെറിയൊരു ത്യാഗമാണത്. അതിന് കര്‍ണ്ണാടകത്തിലെജനങ്ങള്‍ അവരുടെ സമ്മതിദാന അധികാരമുപ
യോഗിച്ച് ഇപ്പോള്‍ പിന്തുണ നല്‍കിയിരിക്കുകയാണെന്ന് പറയാം. ഇത്തരം രാഷ്ട്രീയ കൂട്ടുകെട്ടുകള്‍അവസരവാദമാണെന്ന് ബി.ജെ.പിക്ക് വാദിക്കാം.എന്നാല്‍ അത് രാജ്യത്തെ ആദ്യത്തെരാഷ്ട്രീയഅനുഭവമല്ല. കേരളത്തില്‍ 1970 ല്‍ സി.പി.ഐനേതാവ് സി. അച്യുത മേനോനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടുണ്ട്. ഏഴ്‌വര്‍ഷത്തോളം ആ സഖ്യഭരണം നീണ്ടു.

സി.പി.എമ്മിനെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടിയായിരുന്നു കോണ്‍ഗ്രസ് നേതാവ്‌കെ. കരുണാകരന്റെ നേതൃത്വത്തില്‍ കേരളത്തില്‍അത്തരമൊരു സഖ്യമുണ്ടായത്. അതിന് ഇന്ദിരാഗാന്ധിയുടെ അനുഗ്രഹാശിസുകള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കര്‍ണാടകത്തിലെ ജെഡിഎസിന് ഇപ്പോള്‍ നല്‍കുന്ന പിന്തുണ അത്തരത്തിലുള്ള ഒരു വിശാല കാഴ്ചപ്പാടില്‍ ഊന്നിനിന്നുകൊണ്ടുള്ളതാണ്. ദേശീയതിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇത് അര്‍ത്ഥവത്തായിഉരുത്തിരിയുന്ന ഒരു മഹാസഖ്യമായി തീരുമെന്ന്‌കോണ്‍ഗ്രസ് നേതാക്കള്‍ ന്യായമായും പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here