മണ്ഡലകാലം: കോട്ടയത്തു നിന്ന് കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസ് 14 മുതല്‍; അപര്യാപ്തതകള്‍ക്കു നടുവില്‍ സ്റ്റാന്‍ഡ്

0
19

കോട്ടയം: മണ്ഡലകാലം പ്രമാണിച്ച് കെഎസ്ആര്‍ടിസി എരുമേലി, നിലയ്ക്കല്‍ റൂട്ടുകളില്‍ കോട്ടയത്തുനിന്നു 14 മുതല്‍ സ്‌പെഷല്‍ സര്‍വീസ് തുടങ്ങും. ഒന്നാംഘട്ടമായി നാളെ 10 ബസുകളും 14ന് 15 ബസുകളും 24ന് 15 ബസുകളും വിവിധ ഡിപ്പോകളില്‍നിന്ന് കോട്ടയത്തെത്തും. കോട്ടയം ഡിപ്പോയില്‍നിന്നും റെയില്‍വെ സ്റ്റേഷനില്‍നിന്നും രാപകല്‍ സര്‍വീസുണ്ടായിരിക്കും. സ്പഷല്‍ ബസുകളില്‍ സാധാരണ യാത്രക്കാര്‍ക്കും യാത്ര അനുവദിക്കും.

ശബരിമല മണ്ഡലകാലം ആരം’ിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ അപര്യാപ്തതകള്‍ക്ക് നടുവില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്.
അയ്യപ്പ’ക്തര്‍ക്ക് ഇരിക്കാന്‍പോലും സൗകര്യങ്ങളില്ല. കെട്ടിടം ഏതുനിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. മഴയത്ത് കെട്ടിടം ചോരുന്നുമുണ്ട്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ പെയിന്റടിച്ചിരുന്നു. അതല്ലാതെ മറ്റ് അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. ബസ് സ്റ്റാന്‍ഡിനുള്ളിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മഴപെയ്യുമ്പോള്‍ ഇവിടെ വെള്ളക്കെട്ടും പതിവാണ്.

ബസ് സ്റ്റാന്‍ഡിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന്‍ സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. സന്ധ്യ മയങ്ങിയാല്‍ കംഫര്‍ട്ട് സ്റ്റേഷനും പരിസരവും സമൂഹവിരുദ്ധര്‍ കൈയടക്കുന്നുവെന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി. ഇവിടെ പോലീസിന്റെ പരിശോധന കര്‍ശനമാക്കണമെന്നും യാത്രക്കാര്‍ പറയുന്നു. നവീകരണത്തിനായി നാലുവര്‍ഷം മുമ്പാണ് കെ.എസ്.ആര്‍.ടി.സി. ബസ്—സ്റ്റാന്‍ഡു പൊളിച്ചത്. 31 കോടി മുതല്‍മുടക്കി ആധുനികരീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ നടപടികള്‍ ആരം’ിച്ചു. 28 കോടി രൂപ സര്‍ക്കാര്‍ ഫണ്ടും മൂന്നുകോടി രൂപ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍. എ.യുടെ ഫണ്ടുമാണ്. അതില്‍ എം.എല്‍.എ. ഫണ്ടുപയോഗിച്ച് പുതിയ ഗാരേജ് നിര്‍മിച്ചു. ടെര്‍മിനലിന്റെ നിര്‍മാണത്തിനായി മണ്ണെടുത്തെങ്കിലും ജിയോളജി വകുപ്പ് തടഞ്ഞു. റോയല്‍റ്റി ഇനത്തില്‍ 12 ലക്ഷം രൂപ ജിയോളജി വകുപ്പിന് നല്‍കിയാണ് മണ്ണെടുത്തത്. അതിനിടെ ഭരണംമാറി. ഇതോടെ പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. ബസ് സ്റ്റാന്‍ഡിലേക്ക് കയറാനും ഇറങ്ങാനും കഴിയാതെ ബസുകള്‍ ഗതാഗതക്കുരുക്കിലാകുന്നതും പതിവാണ്. ശബരിമല സീസണ്‍ ആരം’ിക്കുന്നതോടെ മറ്റ് ഡിപ്പോകളില്‍നിന്ന് ബസുകളെത്തും. അതോടെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് പ്രശ്‌നങ്ങളും കൂടുതല്‍ രൂക്ഷമാകും. ഡിപ്പോയിലുള്ള ബസുകള്‍ സ്ഥലപരിമിതിമൂലം രാത്രിയില്‍ കോടിമത എം.ജി. റോഡിലും ടി.ബി.റോഡിലുമാണ് നിര്‍ത്തിയിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here