പ്രളയ ദുരിതാശ്വാസത്തില്‍ പങ്കെടുത്ത യുവജനങ്ങളുടെ സംഗമം ചങ്ങനാശേരിയില്‍

0
10

ചങ്ങനാശേരി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ യുവജനങ്ങള്‍ക്ക് പൗരവേദിയുടെ നേതൃത്വത്തില്‍ ആദരവ് നല്‍കി. പ്രളയ ദുരിതശ്വാസത്തിനു നേതൃത്വം നല്‍കിയ മലപ്പുറം സ്വദേശി കെ.പി ജയ്സല്‍ സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. കെ.പി ജയ്സലിന് ചങ്ങനാശേരിയുടെ ഉപഹാരം മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ നല്‍കികൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പൗരവേദി പ്രസിഡന്റ് വി.ജെ ലാലിയുടെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ അംബികാ വിജയന്‍, സ്‌കറിയ മറ്റപ്പറമ്പില്‍, പി.എച്ച് ഷാജഹാന്‍, എം.ആര്‍ മഹേഷ്, ജസ്റ്റിന്‍ പാലത്തിങ്കല്‍, ശ്രേയാ ശ്രീകുമാര്‍, ബാബു കുട്ടന്‍ചിറ, ജെയിംസ് ജോസഫ്, ഐഷാ ഷാജഹാന്‍, തങ്കച്ചന്‍ പോളയ്ക്കല്‍, അനന്തു അനില്‍കുമാര്‍, അന്ന ജോര്‍ജ് ആന്റണി, ഫാത്തിമ റഫീഖ്, മുഹമ്മദ് ജുനൈദ്, അബിക്കാകസ് ഷാജി, സിറിള്‍ സണ്ണി, ആദിത്യനാരായണന്‍, ആസിഫ് നൗഷാദ്, പ്രമദ അറയ്ക്കത്തറ, ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രളയ ദുരിതാശ്വാസത്തില്‍ പങ്കെടുത്ത യുവജനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ പഞ്ചായത്ത് തലത്തില്‍ വിതരണം ചെയ്യുന്നതാണെന്ന് കണ്‍വീനര്‍മാരായ ശ്രേയ ശ്രീകുമാര്‍, ഐഷാ ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു.
ചങ്ങനാശേരിയിലെ യുവജനങ്ങള്‍ അനുഷ്ഠിച്ച സേവനം കേരളത്തിനാകെ മാതൃകയാണെന്ന് കെ.പി ജയ്സല്‍ പറഞ്ഞു. കുട്ടനാട്ടിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ ചങ്ങനാശേരിയിലെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങിയത് യുവജനശക്തിയുടെ നന്മ വിളിച്ചോതുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here