റബ്ബര്‍കര്‍ഷകര്‍ക്ക് സബ്സിഡി കിട്ടുന്നില്ല; റബ്ബര്‍ വിലസ്ഥിരതാഫണ്ട് മുടങ്ങിയിട്ട് ആറുമാസം

0
17

പൊന്‍കുന്നം: റബ്ബറിന്റെ താങ്ങുവില 150 രൂപയായി നിശ്ചയിച്ച് വിപണിവിലയുടെ അന്തരം കര്‍ഷകന് നല്‍കുന്ന പദ്ധതിപ്രകാരമുള്ള ഫണ്ട് ആറുമാസമായി കിട്ടുന്നില്ലെന്ന് പരാതി. 2018 ഏപ്രില്‍ വരെയുള്ള തുകയാണ് കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ കിട്ടിയത്. അതിനുശേഷം ആറുമാസത്തെ തുക ബില്ലുകള്‍ ഹാജരാക്കിയ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.

2015 ജൂലൈയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരതാഫണ്ട് തുടങ്ങിയത്. ഉത്തരവ് നമ്പര്‍ 269/2015 പ്രകാരം 2015 ജൂലൈ ഏഴിനാണ് പദ്ധതി നിലവില്‍വന്നത്. താങ്ങുവിലയും അതത് ദിവസം റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിപണിവിലയും തമ്മിലുള്ള അന്തരമാണ് കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. ആര്‍.പി.എസുകള്‍ വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് പ്രതിമാസം 150 കി.ഗ്രാം.വരെ റബ്ബറിനാണ് താങ്ങുവിലയുടെ ആനുകൂല്യം നല്‍കിയിരുന്നത്. വിപണിയില്‍ റബ്ബര്‍ വിറ്റതിന്റെ ബില്‍ സാക്ഷ്യപ്പെടുത്തി ആര്‍.പി.എസുകള്‍ വഴി സമര്‍പ്പിച്ചാണിത് നല്‍കുന്നത്.

ഇത്തരത്തില്‍ എല്ലാമാസവും കര്‍ഷകര്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും നിലവില്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല. വിപണിവില ഇപ്പോള്‍ 125 രൂപയില്‍ താഴെയാണ്. 150 കി.ഗ്രാം റബ്ബറിന് 25 രൂപവീതം മാസംതോറും കിട്ടാന്‍ അര്‍ഹതയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും.

LEAVE A REPLY

Please enter your comment!
Please enter your name here