വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ നാല് പേര്‍ പിടിയില്‍

0
10

ചാത്തന്നൂര്‍: സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ നാല് പേരെ ചാത്തന്നൂര്‍ പൊലീസും ഷാഡോ ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
ചാത്തന്നൂര്‍ അനീഷ് നിവാസില്‍ അജു (20),കാരംകോട് പ്രസാദ് നിവാസില്‍ അനൂപ് (25),ചാത്തന്നൂര്‍ മാമ്പളളിക്കുന്നം വിഷ്ണു വിലാസത്തില്‍ വിഷ്ണു (22),കുളത്തൂര്‍കോണം ആതിര ഭവനില്‍ അജിത്ത് (23,അച്ചു) എന്നിവരാണ് എം.ഇ.എസ് എഞ്ചിനീയറിഗ് കോളജിന് സമീപത്ത് നിന്നും പിടിയിലായത്.
ഇവരില്‍ നിന്നും ഒന്നര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. അസി.പൊലീസ് കമ്മീഷണര്‍ ജവഹര്‍ ജനാദ്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എസ്.സരിന്‍, ക്രൈം എസ്.ഐ എ.അബ്ദുള്‍ മനാഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
എ.എസ്.ഐമാരായ വി.എ.ഹരിലാല്‍, വി.ഷാജി, വ്യൂമണ്‍ സി.പി.ഒ ബിന്ദു,സിറ്റി ഷാഡോ പൊലീസ് എസ്.ഐ യു.പി.വിപിന്‍ കുമാര്‍,എസ്.സി.പി.ഒ ബൈജു.പി.ജെറോം,ഷാഡോ പൊലീസുകാരായ ഹരിലാല്‍,സജു,മനു,സീനു,ശ്രീജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here