കൊല്ലം:കൊട്ടാരക്കര വയയ്ക്കലിൽ പെട്രോൾ ടാങ്കർ മറിഞ്ഞു. കൊട്ടാരക്കര എംസി റോഡിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് ടാങ്കർ മറിഞ്ഞത്. പെട്രോൾ റോഡിലേക്ക് ഒഴുകി.

12,000 ലിറ്റർ പെട്രോൾ ആണ് ടാങ്കറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ യാത്രക്കാരന് പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട്ടിലേക്ക് കൊണ്ടുപോയ പെട്രോൾ ടാങ്കറാണ് അപകടത്തിൽ പെട്ടത്. സ്ഥലത്ത് ഫയർ ഫോഴ്സ് എത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here