ഇറിഗേഷന്‍ പദ്ധതിക്കായി നിര്‍മ്മിച്ച ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് കാലിതൊഴുത്ത്

0
17

അട്ടപ്പാടി: അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിക്കായി നിര്‍മ്മിച്ച ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ഇപ്പോള്‍ കാലി തൊഴുത്താണ്. 1980 ല്‍ ഉദ്ഘാടനം നടത്തിയ പദ്ധതിയുടെ കെട്ടിടം കന്നുകാലികളെ പരിപാലിക്കുന്നതിനുളള തൊഴുത്തു മാത്രമാണ് ഇന്ന്. 1996 ല്‍ അട്ടപ്പാടി പരിസ്ഥിതി പുന:സ്ഥാപന പദ്ധതിക്കായി ഈ കെട്ടിടം വിട്ടുകൊടുത്തിരുന്നു. അഹാഡ്‌സ് അറ്റകുറ്റപണികള്‍ തീര്‍ക്കുകയും ചെയ്തു. 2002 ല്‍ അഹാഡ്‌സ് ഭൂതുവഴിയില്‍ സ്വന്തം ഓഫിസ് നിര്‍മ്മിച്ച് മാറുകയായിരുന്നു. അതിനുശേഷം സര്‍ക്കാര്‍ കോളേജിനായി വിട്ടുകൊടുക്കുകയും ചെയ്തു.
കോളേജിന് സര്‍ക്കാര്‍ സ്വന്തമായി കെട്ടിടം അനുവദിച്ചതോടെ കോട്ടത്തറിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ കാലിതൊഴുത്തായാണ് ഈ കെ’ിടങ്ങള്‍ ഉപയോഗിക്കുന്നത്. കെട്ടിടങ്ങളെല്ലാം അടച്ച് ഉറപ്പല്ലാതെ കിടക്കുകയാണ്. കോടതിക്കായി കെട്ടിടം പരിഗണിക്കുതിനായി പരിശോധ നടത്തി പോയിരുന്നു. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു എങ്കിലും ഇതിനായി ഒരു ഓഫിസ് അഗളി കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിക്കായി തുറന്ന ഓഫിസില്‍ ഇപ്പോഴും ഉദേ്യാഗസ്ഥര്‍ ഉണ്ടെങ്കിലും പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കാര്യമായ രീതയില്‍ നടക്കുന്നില്ല. പദ്ധതി പുനരാരംഭിക്കണമെങ്കില്‍ തന്നെ പദ്ധതി പുതിയാതായി തന്നെ വിഭാവനം ചെയ്യേണ്ടിവരും. ബഡ്ജറ്റില്‍ ഇതിനായി തുക വകയിരുത്തികയും വേണം.
ചിറ്റൂരില്‍ ഡാം നിര്‍മ്മിക്കുതിനായി സ്ഥലമേറ്റെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത പദ്ധതിയാണ്. പദ്ധതിക്കായി മാറി വന്ന സര്‍ക്കാറുകള്‍ ആലോചിച്ചെങ്കിലും പ്രാവര്‍ത്തികമായില്ല. തമിഴ്‌നാട് സര്‍ക്കാരിന്റെ എതിര്‍പ്പും ശക്തമായിരുന്നു. അട്ടപ്പാടിയുടെ സിരാകേന്ദ്രമായ അഗളിയില്‍ ഇതിനായി നിര്‍മ്മിച്ച കെട്ടിടങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കുയാണ്. ഉദേ്യാഗസ്ഥര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ എല്ലാ ക്വാട്ടേഷ്‌സുകളും മിക്കതും നിലം പൊത്തിയിരിക്കുന്നു. അട്ടപ്പാടിയിലെത്തുന്ന ഉദേ്യാഗസ്ഥര്‍ അഭിമുഖികരിക്കുന്ന പ്രധാന പ്രശ്‌നം താസത്തിനായുളള ക്വാട്ടേഴ്‌സുകള്‍ ഇല്ലാത്തതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here